ഒരു ട്രാൻസ്ജെന്റർ ജീവിതം!
അവൾ സൂസമ്മയെ താഴെയിറക്കി നേരെ നിർത്തിയിട്ട് വീണ്ടും നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു..
ചേച്ചി.. എനിക്ക് നൽകുന്ന സ്നേഹം കണ്ടില്ലാ എന്ന് നടിക്കാൻ എനിക്കാവില്ല. ഇപ്പോഴാണ് എനിക്ക് കുറച്ചെങ്കിലും ഒരു മനോധൈര്യം കൈവന്നിരിക്കുന്നത്…
മാഗ് ളീനും മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി ജീവിക്കണം .
ഈ നിമിഷം മുതൽ ചേച്ചിയാണെന്റെ ഭാര്യ.
മാഗ്ളീന്റെ ചുണ്ടുകൾ അറിയാതെ ശബ്ദിച്ചു..
സൂസമ്മയെ പിൻതിരിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട്
സൂസമ്മയുടെ പിൻകഴുത്തിൽ മുത്തങ്ങൾ നൽകിയ ശേഷം അവളുടെ വലതു ചെവിയിൽ ചെറുതായിട്ടൊന്ന് കടിച്ചു.
സുഖലഹരിയിൽ സൂസമ്മുടെ പെരുവിരലിൽ മേൽപ്പോട്ടുയർന്ന് പൊങ്ങി.
മോളെ ….. മാഗ്ളീന്റെ വിളിയിൽ സൂസമ്മ ശരിക്കും
കോരിത്തരിച്ചുപോയി !
തന്നെക്കാൾ പത്ത് വയസ്സെങ്കിലും പ്രായം കുറവുള്ള മാഗ്ളീന്റെ മോളെ എന്നുള്ള വിളിയിൽ സൂസമ്മയുടെ കണ്ണുകളും മനസ്സും ഒരുപോലെ വാചാലമായി.
സൂസമ്മ തിരിഞ്ഞു നിന്ന് കൊണ്ട് മാഗ്ളീന്റെ കവിളിൽ ഒരു മുത്തം കൊടുത്ത് കൊണ്ട് മുന്നോട്ട് നടന്നു.
മൂലയിലുള്ള അലമാര വലിച്ചു തുറന്ന് കൊണ്ട് വർഷങ്ങൾക്ക് മുമ്പ് ഊരി വച്ച പഴയ താലിമാല എടുത്ത് പിടിച്ചുകൊണ്ട് മുന്നോട്ട് നടന്ന് വന്നു.
മാഗ്ളീൻ ആശ്ചര്യത്തോടെ അവളെ നോക്കി നിന്നു. (തുടരും)