ഒരു ട്രാൻസ്ജെന്റർ ജീവിതം!
സൂസമ്മയുടെ കണ്ണുകൾ നിറഞ്ഞു.
ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്ന ഡോക്ടറുടെ വിധിയെഴുത്ത് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.
അതിന് ശേഷം മനസ്സമാധാനം കിട്ടാൻ വേണ്ടിയാ നിങ്ങളുടെ ഹോസ്റ്റലിൽ ഞാൻ വാർഡനായി ജോലി ചെയ്തത്.
സ്വന്തം മക്കളല്ലെങ്കിലും ഒരു പാട് മക്കളെ സ്നേഹിക്കാമല്ലോ എന്നോർത്ത്
അവിടുന്നും എനിക്ക് നിന്നിലൂടെ നാണക്കേടിന്റെ പട്ടം ചാർത്തിത്തന്ന ഒരു പറ്റം വിദ്യാർഥിനികൾ..
”കോളേജിൽ മോൾ പഠിക്കുന്ന സമയം ആർക്കും വേണ്ടാത്ത നിന്നോട് വല്ലാത്ത ഒരു അടുപ്പമായിരുന്നു എനിക്ക്..
മോൾപോലും അറിയാതെ എന്റെ കണ്ണുകൾ നിന്നെ കാമത്തോടെ പിന്തുടരുന്നുണ്ടായിരുന്നു..
മോളോട് തുറന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു…
സൂസമ്മയുടെ വാക്കുകൾ മാഗ്ളീന്റെ മനസ്സിൽ വല്ലാത്ത സങ്കടം സൃഷ്ടിച്ചു..
ആ സ്നേഹം മോളോട് തുറന്ന് പറയാൻ ഞാൻ തയ്യാറായപ്പോഴാണ് ആ പ്രശ്നങ്ങൾ ഉണ്ടായതും മോൾ ജയിലിൽ പോയതും.
മോളെ കാണാൻ ഞാൻ ആദ്യമാദ്യം ജയിലിൽ വന്നിരുന്നു.. പോലീസുകാരുടെ കുത്തുവാക്കുകൾ കേൾക്കാൻ വയ്യാത്തത് കൊണ്ടായിരുന്നു പിന്നീട് ആ വഴിക്ക് വരാഞ്ഞത്.
മറ്റുള്ളവരുടെ കൺമുന്നിൽ അണും പെണ്ണും കെട്ടവളായ നിന്റെ
വെപ്പാട്ടിയായിരുന്നു ഞാൻ .
പിന്നീട് മനസ്സിൽനിന്ന് അതെല്ലാം മായ്ച്ച് കളഞ്ഞ് ജീവിക്കുകയായിരുന്നു ഞാൻ..
അപ്പോഴാ നീ വീണ്ടും വന്നത്. ഇപ്പോഴും നിന്നോടിതൊന്നും തുറന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അതിന് വേണ്ടിയാ ഈ മദ്യത്തിന്റെ സഹായം തേടിയത്.