ഒരു ട്രാൻസ്ജെന്റർ ജീവിതം!
എന്താണെന്നറിയില്ല ചേച്ചി .. ഞാൻ മറ്റാരു ലോകത്തിലേക്ക് പാറിപ്പറന്ന് പോകുന്നത് പോലെ ?
അതിന് വേണ്ടി തന്നെയാടി മോളെ സൂസമ്മ നിന്നെ കുടിപ്പിച്ചത്.
നി പാറിപ്പറന്ന് നടക്കുന്ന ലോകത്തേക്ക് ഈ ചേച്ചിയെ കൂടി നീ കൈപിടിച്ച് കൊണ്ട് പോകണം !
തന്റെ മുലക്കുമ്പങ്ങൾ തിരിഞ്ഞ് നിൽക്കുന്ന ബിന്ദുവിന്റെ മുഖത്തിന് നേരെ തിരിഞ്ഞിട്ട് സൂസമ്മ തുടർന്നു..
മോൾ ചേച്ചിയെ കൊണ്ട് പോകില്ലേ ?
സൂസമ്മയുടെ എടുത്ത് ചാടിയുള്ള വാക്കുകൾ മദ്യലഹരിയിലായിരുന്നിട്ട് കൂടി മാഗ്ളീന്റെ .മനസ്സിനുള്ളിലേക്ക് ആഴത്തിൽ കുത്തിയിറങ്ങി.. ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്
ഒരു അമ്മയുടെ സ്ഥാനത്താ ഞാൻ ചേച്ചിയെ ഇതുവരെ കണ്ടിട്ടുള്ളൂ
ബിന്ദു കസേരയിൽ .നിന്നെഴുന്നേറ്റ് കൈ കഴുകുന്നതിനിടയിൽ ഒരു വിധത്തിൽ പറഞ്ഞു.
അത് മാത്രമല്ല എന്റെ ലക്ഷ്യങ്ങൾ മറ്റാരെക്കാളും ചേച്ചിക്കറിയാമല്ലോ !!!
കണക്കുകൾ ഒരു പാട് തീർക്കാനുണ്ട്
ചിലപ്പോൾ അത് ചെന്നെത്തുന്നത് മരണത്തിലേക്കാവാം അല്ലെങ്കിൽ വീണ്ടും ജയിലിലേക്ക് .
”എന്റെ കെട്ടിയോൻ എന്നെ ഉപേക്ഷിച്ചിട്ട് പോയതിന് ശേഷം ഒരാണിന്റെ ചൂട്
ഞാനറിഞ്ഞിട്ടില്ല. ഒരു തരം പകയായിരു ന്നു ആ വർഗ്ഗത്തോട് എനിക്ക്..
ആദ്യമൊക്കെ മറ്റൊരു വിവാഹം എന്ന് കേൾക്കുമ്പോഴേ മനസ്സിൽ ദേഷ്യമായിരുന്നു.
പിന്നീട് ചേട്ടൻ ഉപേക്ഷിച്ച് പോയ കാര്യം ആലോചിക്കുമ്പോൾ ഒന്നും വേണ്ടെന്നു വയ്ക്കും. അറിഞ്ഞുകൊണ്ട് ഇനി ഒരു ആണിനെ വഞ്ചിക്കാനുള്ള ധൈര്യമില്ലാ യ്മ”