ഈ കഥ ഒരു ഒരു ട്രാൻസ്ജെന്റർ ജീവിതം! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ട്രാൻസ്ജെന്റർ ജീവിതം!
ഒരു ട്രാൻസ്ജെന്റർ ജീവിതം!
ഒരു പാട് സമയങ്ങളിൽ മറ്റുള്ളവരുടെ കുത്തുവാക്കുകളിൽ ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് എന്നെ സമാധാനിപ്പിക്കുമായിരുന്നു സൂസമ്മ മാഡം.
അവരുടെ വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞ് ഉപേക്ഷിച്ചു പോയതാ കെട്ടിയോൻ. പിന്നെ വീട്ടുകാർ നിർബന്ധിച്ചിട്ടും മറ്റൊരു കല്യാണത്തിന് സൂസമ്മ വഴങ്ങിയില്ല.
ഹോസ്റ്റലിൽ വാർഡനായി വരുമ്പോൾ സൂസമ്മ മേഡത്തിന് മുപ്പതിനോടടുത്തായിരുന്നു പ്രായം.
ഇപ്പോ അൻപത് വയസ്സിന് മുകളിൽ കാണും.
ഏതായാലും കുറച്ച് ദിവസം ഈ നശിച്ച നാട്ടിൽ നിന്ന് ഒന്ന് മാറി നിൽക്കണം.
അതിന് മുമ്പ് സൂസമ്മ മാഡത്തെ ഒന്ന് കണ്ടിട്ട് പോവാം.
അവൾ ഓട്ടോയിൽ നേരെ സൂസമ്മ മാഡത്തിന്റ വീട്ടിലേക്ക് തിരിച്ചു.
ഇനി അവർക്കും എന്നോട്ട് ദേഷ്യം കാണുമോ ?
മാഗ്ളീന്റെ മനസ്സിൽ എല്ലാം സംശയങ്ങളായിരുന്നു !! (തുടരും )