ഒരു ട്രാൻസ്ജെന്റർ ജീവിതം!
നീറുന്ന മനസ്സുമായി അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും വവ്വാലുകൾ ചിറകടിച്ച് കൊണ്ട് പുറത്തേക്ക് പറന്നു.
വീടിനുള്ളിലൂടെ നടക്കുമ്പോൾ ഒരു വല്ലാത്ത അസ്വസ്തയായിരുന്നു !!
പിറകിൽ നിന്ന് അമ്മ തന്നെ വിളിക്കുന്നത് പോലുള്ള തോന്നൽ !!
ഈ വീട്ടിൽ തനിക്ക് കഴിയാൻ പറ്റില്ല.
അമ്മയുടെ വിളി തന്റെ കാതിൽ അലയടിക്കുന്നു
അവൾ നേരെ ഓട്ടോയിൽ കയറി അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവളെ സ്വീകരിക്കാൻ അവരും ഒരുക്കമല്ലായിരുന്നു.
പുര നിറഞ്ഞു നിൽക്കുന്ന രണ്ട് പെൺകുട്ടികൾ ഇവിടെയുമുണ്ട്.. ഇവൾക്ക് എപ്പഴാ കാമഭ്രാന്ത് ഇളകുക എന്ന് പറയാൻ പറ്റില്ല. വേഗം സ്ഥലം വിട്ടോണം അതു പറഞ്ഞ് അവർ വാതിൽ കൊട്ടിയടച്ചു.
എവിടേക്കെന്നില്ലാതെ അവൾ ഓട്ടോയിലേക്ക് കയറി.
അപ്പോഴാണ് ഹോസറ്റൽ വാർഡൻ സൂസമ്മയെ കുറിച്ചോർത്തത്.
ജയിലിൽ ആദ്യമൊക്കെ തന്നെ കാണാൻ വരുമായിരുന്നു.
ഹോസ്റ്റലിൽ സൂസമ്മയുമായും ഉടക്കിലായിരുന്നു എന്റെ ഇപ്പോഴത്തെ ശത്രുക്കൾ. കർക്കശക്കാരിയായിരുന്ന സൂസമ്മ അവരുടെ രാത്രിയിലുള്ള കറക്കവും മറ്റും പ്രിൻസിയോട്
കംബ്ലയിൻഡ് ചെയ്തിരുന്നു.
അതിന്റെ വാശി എന്നെ ഇരയാക്കി കിട്ടിയ ചാൻസിൽ അവർ മുതലാക്കി.
പ്രതിക്കൂട്ടിൽ വച്ച് ഞാൻ സൂസമ്മയെ കളിക്കുന്നത് അവളുമാർ ഒളിഞ്ഞു കണ്ടിരുന്നെന്ന്.. അതോടെ പാവത്തിന്റെ ജോലിയും പോയി.