ഒരു ട്രാൻസ്ജെന്റർ ജീവിതം!
മേഗ്ളിന്റെ ചുരിദാറിന് മുകളിൽ മുഴുത്തു നിൽക്കുന്ന മുലകൾ കണ്ട് കോൺസ്റ്റ ബിൾസ് അയവിറക്കുന്നത് അനിതാ മേനോന്റ ശ്രദ്ധയിൽ പെട്ടിരുന്നു.
ജയിലനകത്തും ആണും പെണ്ണും കെട്ടവളെന്ന പരിഹാസങ്ങൾ !!
അവർ ചെയ്ത തെറ്റിന് ഇല്ലാത്ത കള്ള ക്കഥകൾ ചുമത്തി ഞാൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന തന്റെ രമയെ ക്രൂരമായി റാഗ് ചെയ്ത് കൊന്ന ആ എട്ട്
വിദ്യാർഥിനികളോടുള്ള പകയുടെ കനലുകൾ മാഗ്ളീന്റെ കനലെരിയുന്ന മനസ്സിൽ ആളിക്കത്തി !!
എന്നെ ഈ നരകത്തിലേക്ക് തള്ളിവിട്ട് ആഡംബര ജീവിതത്തിന്റെ പറുദീസയിൽ കുടുംബമായിട്ട്
കഴിയുകയാവും അവർ ഓരോരുത്തരും !!
വിടില്ല ഞാനവരെ !! എന്റെ ആണത്വവും പെണ്ണത്വവും ഒരുപ്പോലെ അവരെ ഞാനറിയിക്കും !! ജയിലിൽ നിന്നിറങ്ങുന്നതോടെ തികഞ്ഞ ഒരു ഭദ്രകാളിയുടെ മൂന്നാം ജന്മത്തിലേക്ക് ഞാൻ പിറവിയെടുക്കും..
പല പല ചിന്തകളും മാഗ്ളീന്റെ മനസ്സിൽ നിറഞ്ഞ് നിന്നു .
ഇരുപത് വർഷങ്ങൾക്ക് ശേഷം മാഗ്ളീൻ ജയിൽ മോചിതയാകുകയാണ്.
അവൾ ജയിലിൽ നിന്നിറങ്ങി ഒരു ഓട്ടോ വിളിച്ച് തന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
ജയിലിൽ ജോലി ചെയ്തതിന് കിട്ടിയ തുച്ചമായ കുറച്ച് പണമെ അവളുടെ കൈവശം ആകെ ഉണ്ടായിരുന്നുള്ളൂ.
വീടിന്റെ മുൻവശത്ത് ഓട്ടോയിൽ വന്നിറങ്ങി. വീടിന് ചുറ്റും ആൾ താമസ മില്ലാത്തതു കാരണം ആകെ കാടു പിടിച്ചിരിക്കുന്നു. വീടിന്റെ ചില
ഭാഗങ്ങൾ പൊളിഞ്ഞ് താഴോട്ട് പതിച്ചിരിക്കുന്നു