ഒരു ട്രാൻസ്ജെന്റർ ജീവിതം!
മാഗ്ളീന്റെ അമ്മ കോടതി വരാന്തയിൽ തളർന്ന് വീണു മരിച്ചു.
എസ്.പി. ഷീലയുടെ നേതൃത്വത്തിൽ കോടതിയിൽ നിന്ന് മാഗ്ളീനെ വിലങ്ങ് വച്ച് പുറത്തേക്ക് കൊണ്ടുവന്നു.
അവളെ പോലീസ് വാഹനത്തിലേക്ക് കയറ്റി.
ഇത്രയും പൈശാചികമായ ജന്മമായിരു ന്നോ എന്റേത് !! പകുതി സ്ത്രീയും പകുതി പുരുഷനുമായി ജനിച്ചത് എന്റെ തെറ്റാണോ ? അത് ചോദിച്ചു കൊണ്ടാണ് കോടതിയിൽ അവൾ വാദിച്ചത്.
താൻ ഒരു പാട് എതിർക്കാൻ ശ്രമിച്ചിട്ടും എന്റെ കാമുകിയായ രമയെ പൂർവ്വ
വൈരാഗ്യത്തിന്റെ പേരിൽ അവർ ക്രൂരമായി ഉപദ്രവിച്ചു. മരണം സംഭവി ക്കുമെന്ന് അവർപോലും കരുതിയില്ല !!
എന്റെ പിഴച്ച ഈ ജന്മത്തിൽ എന്റെ ദൗർഭല്യങ്ങൾ മനസ്സിലാക്കി എന്നെ സ്നേഹിക്കാൻ രമ മാത്രമേ ഉണ്ടായിരു ന്നുള്ളൂ. അവളെ ഞാൻ പീഡിപ്പിച്ചു കൊന്നുവെന്ന് പ്രതിക്കൂട്ടിൽ കയറി ഒരു മയവുമില്ലാതെ കോടതിയെ അവർ തെറ്റിദ്ധരിപ്പിച്ചു.
എന്റെ അമ്മയ്ക്ക് എന്ത് സംഭവിച്ചു?
കോടതിവിധി കേട്ട് എന്റെ അമ്മ എന്റെ കൺമുമ്പിൽ തളർന്ന് വീണ് മരിച്ചിരിക്കുന്നു..
ജയിലിലെത്തുന്നത് വരെ അവളുടെ മനസ്സിൽ പല ചിന്തകളും മാറി മറിഞ്ഞു.
നീണ്ട ഇരുവത് വർഷമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ജയിലിനകത്തും അവളെ ഒരു പ്രത്യേക സെല്ലിലാണ് പാർപ്പിച്ചിരുന്നത്.
ആണുങ്ങളെ കൂടെ പാർപ്പിച്ചാൽ അവന്മാർ ഇവളെ കയറി പെരുമാറു മെന്നും മറിച്ച് പെൺതടവുകാരെ
കൂടെ പാർപ്പിച്ചാൽ ഇവൾ അവർക്ക് വയറ്റിലുണ്ടാക്കുമെന്ന ഭയം ഒന്ന്കൊണ്ട് മാത്രമാണ് ജയിൽ സൂപ്രണ്ട് അനിതാ മേനോൻ ഇങ്ങനെ ഒരു പോംവഴി കണ്ടെ ത്തിയത് !!