“ഒരു 6000 -7000 ഒക്കെ ആവും” ഞാൻ പറഞ്ഞു.
“അത് ഞാൻ തരാം.. നിൻറെ ബാങ്ക് ഡീറ്റെയിൽസ് അയക്കു”
ആറായിരം എന്ന് ഞാൻ നിരുത്സാഹപ്പെടുത്താൻ തന്നെ ആണ് പറഞ്ഞത്.. എങ്കിലും രണ്ടു മൂന്നു തവണ ചോദിച്ചപ്പോൾ ഞാൻ ബാങ്ക് ഡീറ്റെയിൽസ് കൊടുത്തു. കുറെ കഴിഞ്ഞു അവൻ പറഞ്ഞു. ഞാൻ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. ബ്രൈഡൽ സാരി മറക്കണ്ട. ഒരു രണ്ടു മണിക്കൂർ കഴിഞ്ഞു എനിക്കൊരു മെസ്സേജ് വന്നു.
ബാങ്കിൽ നിന്നാണ്. 15000 രൂപ ക്രെഡിറ്റ് ചെയ്തിരിക്കുന്നു. പകച്ചു പോയി ഞാൻ. ആശങ്കപെട്ടു ഞാൻ അവനെ ഫോൺ ചെയ്തു. എല്ലാം കേട്ടിട്ട് അവൻ പറഞ്ഞു. സാരിയും ബാക്കി സാധനങ്ങളും എല്ലാം വാങ്ങണം. അതിനുള്ളതാണ് അത്. എന്തോ പെട്ടന്ന് അവനോടു ഒരു സ്നേഹം തോന്നി. ഞാൻ ഒന്നും പറഞ്ഞില്ല. അവൻ പറഞ്ഞത് എല്ലാം മൂളി കേട്ടു. ലാസ്റ്റിൽ അവൻ പറഞ്ഞു.
“ഐ ലവ് യു മോളൂ”
ഞാൻ ഒന്നും പറഞ്ഞില്ല. അവൻ ഫോൺ കട്ട് ചെയ്തു.
ആ ഒരാഴ്ച കൊണ്ട് ഞാൻ കടയിൽ പോയി ഒരു നല്ല ബ്രൈഡൽ സാരി വാങ്ങി. ബ്ലൗസ് തൈക്കാൻ കൊടുത്തു. എറണാകുളത്തെ ഒബ്റോൺ മാളിൻറെ സൈഡിൽ ഉള്ള ഫാൻസി കടയിൽ പോയി അക്സെസ്സറിസ് ഒക്കെ വാങ്ങി. മാച്ച് ചെയ്യുന്ന വളകൾ, കമ്മൽ, മാല, കൊലുസു. ലിപ്സ്റ്റിക്ക് വാങ്ങുമ്പോൾ ഞാൻ ഒരു പ്രത്യേക ബ്രാൻഡ് ചോദിച്ചു. സെയിൽസ് ഗേൾ പറഞ്ഞു.
“സാർ ആ ബ്രാൻഡിന് ഇപ്പോൾ ഡിമാൻഡ് ഇല്ല. പക്ഷെ സ്റ്റോക്ക് ഉണ്ട്.”
ഞാൻ ആവശ്യപ്പെട്ട ഷെയ്ഡു തന്നു. പെർഫ്യൂം വാങ്ങിയപ്പോളും ഞാൻ ഒരു പ്രത്യേക ബ്രാൻഡ് ആണ് വാങ്ങിയത്. ബ്ലൂ ലേഡി.
അങ്ങനെ അവൻ വരാമെന്നു പറഞ്ഞ ദിവസം ആയി. അവൻ എന്നെ ഫോണിൽ വിളിച്ചു “റൂം 111 . നീ പോയി റൂമിൽ ചെക്ക് ഇൻ ചെയ്തോളൂ. ഞാൻ എത്തിക്കോളാം ബില്ല് എല്ലാം ഞാൻ അഡ്വാൻസ് കൊടുത്തിട്ടുണ്ട്….ലവ് യു മോളൂ… ഉമ്മ” എന്ന് പറഞ്ഞു മാത്യു ഫോൺ ഡിസ്കണക്ട് ചെയ്തു. ആ ഉമ്മ എന്ന വാക്ക് എന്നെ കോരിത്തരിപ്പിച്ചു. ഡിസ്കണക്ട് ആയ ഫോണിൽ ഞാൻ പറഞ്ഞു. “ലവ് യു ടൂ മാത്യു.”
പള്ളിവാസലിലെ ആ പുതിയ റിസോർട്ടിൽ ചെക്ക് ഇൻ ചെയ്തപ്പോൾ വരുവാൻ പോകുന്ന നിമിഷങ്ങളെക്കുറിച്ചു ഓർത്തു ആ മഞ്ഞു പെയ്യുന്ന തണുപ്പിലും ഞാൻ ചെറുതായി വിയർത്തു. റൂമിൽ ചെക്ക് ഇൻ ചെയ്തു ഞാൻ അവനു മെസ്സേജ് ഇട്ടു. ‘ചെക്കഡ് ഇൻ’. ഉടനെ തിരിച്ചു മെസ്സേജ് വന്നു. ‘ഞാൻ എറണാകുളം എത്തി.