പടം തുടങ്ങി അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ ഒരു മധ്യവയസ്കൻ ബ്രീഫ്കേസുമായി തപ്പിതടഞ്ഞ് എന്റെ അരികിൽ തന്നെ വന്നിരുന്നു.
ഇരുട്ട് കൊണ്ട് സീറ്റ് കാണാത്തതോ അതോ ടിക്കറ്റ് നമ്പർ അനുസരിച്ചിരുന്നതോ എന്നറിയില്ല. ഏതായാലും എനിക്കൊരു ശല്യമായി എന്ന് പറഞ്ഞാൽ മതിയല്ലോ.
വേറെ സീറ്റിൽ മാറി ഇരിക്കണോ അതോ വെട്ടം വരുമ്പോൾ ഞാൻ ഒരു സ്ത്രീ ആണെന്നറിഞ്ഞ് അയാൾ തന്നെ മാറി ഇരിക്കുമോ.. . എന്തായാലും അൽപ്പം ക്ഷമിക്കാം എന്ന് ഞാൻ കരുതി.
അയാൾ എന്റെ പോലെ ബസ്സ് സ്റ്റോപ്പിൽ ബസ്സ് കാത്തുനിന്നിരുന്ന ഒരാളാണെന്ന് എനിക്ക് മനസ്സിലായി. എന്നെപോലെ ഗതികെട്ട് മഴയിൽ നിന്ന് രക്ഷപെടാൻ കയറിയ ഒരാളെന്ന നിലയിൽ എനിക്ക് അയാളോട് സഹാനുഭൂതി തോന്നി.
അയാളുടെ കയ്യും എന്റെ വലതു കയ്യും ഇടക്ക് ഉരസുവാൻ ഇടയായി. ഞാൻ കയ്യ് മാറ്റി എന്റെ മടിയിൽവെച്ചു. പടം ഇഴഞ്ഞു നീങ്ങുന്നു. ഇടയ്ക്കയാൾ കാലുകൊണ്ട് എന്നെയൊന്നു തോണ്ടി, ഞാൻ കാലു മാറ്റിവെച്ചു. ഇരിക്കാൻ സ്ഥലം കൊടുത്താൽ കിടക്കുന്നവരാണ് പുരുഷന്മാർ. അടുത്തിരിക്കുന്ന ആൾ വളരെ ഡിസ്റ്റർബ്‌ടായി ഇരിക്കുന്ന പോലെ എനിക്ക് തോന്നി. എന്തോ പരതുന്നു, ഞെളിയുന്നു, പുളയുന്നു. സമാധാനമായി സിനിമ കാണാൻ എനിക്ക് സാധിച്ചില്ല.
എന്താണ് അയാളുടെ പ്രശ്നം എന്നറിയാൻ എനിക്ക് കൗതുകം തോന്നി. ഞാൻ പതുക്കെ ഒളികണ്ണിട്ട് വലത്തോട്ട് നോക്കി. സിനിമയിൽ ഒരു ഗാനം തുടങ്ങി, പഴയ ഒരു നടി പൊക്കിളും കാണിച്ച് മരം ചുറ്റി ഓടുന്നു. അത്രതന്നെ.
One Response