ഒരു പീഢനത്തിൻ്റെ കഥ
എന്റെ ചിന്തകൾ മുഴുവനും പാട കേറി കേടാകുവാർന്നു… ഒന്നും ശ്രദ്ദിക്കാൻ പറ്റാത്ത സങ്കടം… !!അപ്പോഴതാ ദാ അവൻ വരുന്നു.. ഹരി…
ഹരി കോളേജിലെ താരമാ ‘യിരുന്നു… കാണാൻ നല്ല ഭംഗി. നന്നായി പാടും.. ഡാൻസ് കളിക്കും, സ്പോർട്സിലും കലകളിലും ഒക്കെ ആഗ്ര ഗണ്യൻ…
ആറടി പൊക്കവും ഋതിക്ക് റോഷന്റെ ലൂക്കുമുള്ള ഹരീടെ പുറകെ ഒരുപാട് പെൺപിള്ളേര് ഉണ്ടായിരുന്നു…. അവനെന്നോട് എന്തോ ഇഷ്ടംപോലെ ഉണ്ടെന്നു എന്റെ ഒന്ന് രണ്ടു കൂട്ടുകാരികൾ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.. പക്ഷെ ഞാനത് കാര്യമായിട്ടെടുത്തില്ല…
ഇത്രേം ഭംഗിയുള്ള ഹരിയോട് എനിക്ക് ചെറിയ ക്രഷ് ഒക്കെ തോന്നിയിരുന്നു…
ഹരി എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് സംസാരിച്ചുതുടങ്ങി
ഹായ് സംഗീത… എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു..
പറഞ്ഞോളൂ ഹരീ..
തനിക്ക് എന്നെ അറിയാമല്ലോ.. പഠിത്തതിന്റെയും സ്പോർട്സിന്റെയുമൊക്കെ ഇടയിൽ എനിക്ക് എന്റെ ലൈഫ് മിസ്സായി പോവാറുണ്ടെന്ന് എന്റെ ചില കൂട്ടുകാർ എന്നോട് പറയാറുണ്ടായിരുന്നു… പക്ഷെ എനിക്കങ്ങനെ തോനീല്ല… നിരവധി പെൺപിള്ളേർ എന്നോട് പ്രേമ അഭ്യർത്ഥനകൾ നടത്തീട്ടുണ്ട്.. പക്ഷെ അവരോടാരോടും എനിക്ക് തോന്നാത്ത ഒരു ഇഷ്ടം എനിക്ക് തന്നോട് തോന്നീട്ടുണ്ട്
ഹരി എന്തുവാ പറയുന്നേ?