ഒരു പീഢനത്തിൻ്റെ കഥ
അയാൾ : തൂ!! ഇന്നത്തെ പെണ്ണുങ്ങൾക്ക് ഒരു നാണവും മാനവും ഇല്ലേ…. കാലം കലികാലം.!!
അയാൾ എന്നെ നല്ലപോലെ സ്കാൻ ചെയ്തുകൊണ്ടിരുന്നു…
സിഗററ്റ് എടുക്കാൻ സാധാരണ എടുക്കുന്നതിനെക്കാൾ കൂടുതൽ സമയം എടുക്കുന്നത് പോലെ എനിക്ക് തോന്നി….
അയാൾ, ഒരു വഷളൻ നോട്ടത്തോടെ സിഗററ്റ് എടുത്ത് കൈയ്യിൽ തന്നു…. ചുറ്റും ആരേലും ഒണ്ടോ എന്ന് നോക്കിയിട്ട്… ബാക്കി ചില്ലറ എനിക്ക് തന്നു….
ഞാൻ വേഗം തന്നെ പോകാൻ ഒരുങ്ങിയപ്പോൾ അയാൾ എന്റെ കൈയ്യിൽ പിടിച്ചു തടഞ്ഞു.
അയാൾ : നിക്കെടി അവിടെ…. ചോദിക്കട്ടെ..
ചേട്ടാ എന്നെ വിട്..
അയാൾ : അയ്യടാ ഒരു പതിവ്രത വന്നേക്കുന്നു…. പറ പെണ്ണെ.. നിന്റെ റേറ്റ് എത്രേയാ?
ചേട്ടാ എനിക്ക് പോണം..
ഞാൻ വല്ലാണ്ട് ഭയന്ന് തുടങ്ങി
അയാൾ : നിൽക്കു പെണ്ണെ…. നിന്റെ നമ്പർ താ… ഞാൻ നിനക്ക് കസ്റ്റമേഴ്സിനെ സംഘടിപ്പിച്ചു തരാം…. എനിക്ക് അറിയാവുന്ന ആവശ്യക്കാർ കുറെയുണ്ട്.
ഞാൻ അയാളുടെ കൈയ്യിൽ നിന്നു കുതറി മാറാൻ നോക്കി. പക്ഷെ അയാൾക്ക് നല്ല ബലമുണ്ട്
അയാൾ : നിന്റെ വീട് എവിടെയാ… നീ എന്നെ വിശ്വാസിക്ക്.. ഞാൻ നിന്നെ രക്ഷപ്പെടുത്തി ഒരു ജീവിതം തരാം.
അപ്പോൾ തന്നെ ചന്ദ്രൻ അങ്ങോട്ട് കേറി വന്നു…. അതോടെ അയാൾ കൈയ്യിൽ നിന്ന് പിടിവിട്ടു…. ഞാൻ ഓടിപ്പോയി കാറിൽ കേറി….