ഒരു നായികയുടെ ഉദയം
നായിക – “ഒരു ചുവന്ന പൊട്ടിൻ്റെ കുറവുണ്ട്. വൈദേഹി, ആ ബാഗിൽ ഒന്നുകൂടെ നോക്കിയാൽ കിട്ടും.”
“സാർ വൈദേഹിയല്ല, ഗോപിക,”
അവൾ അയാളെ തിരുത്തി.
“ആ ബാഗ് ഒന്നുകൂടെ നോക്ക്, അതിൽ പൊട്ടുണ്ട്. വേഗം.”
അയാൾ പറഞ്ഞപോലെ ബാഗ് പരിശോധിച്ചപ്പോൾ ഒരു ചുവന്ന പൊട്ട് അവൾക്കു കിട്ടി. കണ്ണാടി നോക്കാതെ തന്നെ അവൾ നെറ്റിയിൽ പൊട്ടണിഞ്ഞു.
“പെർഫെക്റ്റ് വൈദേഹീ.. ഇതാണെനിക്ക് വേണ്ടത്. നീ അതീവ സുന്ദരിയാണ്.”
ദേവാനന്ദൻ്റെ വാക്കുകൾ അവളുടെ മനസ്സിൽ കുളിരുകോരിയിട്ടു.
“സാർ, വൈദേഹിയല്ല. ഗോപിക,”
അവൾ ദേവാനന്ദനെ വീണ്ടും തിരുത്തി.
“അല്ല.. ഇന്ന് മുതൽ നീ വൈദേഹിയാണ്. എൻ്റെ കഥയിലെ അപ്സരസ്.. എൻ്റെ വൈദേഹി.”
“ഇങ്ങ് അടുത്ത് വാ. നിൻ്റെ ഈ സൗന്ദര്യം എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു വൈദേഹി.”
ദേവാനന്ദൻ്റെ വാക്കുകൾ അവളിൽ ഇടിത്തീപോലെ ചെന്ന്പതിച്ചു. കാരണം, അത് സ്ക്രിപ്റ്റിൽ വാസുദേവൻ നമ്പൂതിരി വൈദേഹിയോട് പറയുന്ന ഡയലോഗായിരുന്നു എന്നവൾക്ക് മനസ്സിലായി.
അയാളുടെ നോട്ടം തീ പോലെ അവളുടെ ശരീരത്തിൽ തുളഞ്ഞുകയറി.
വാസുദേവൻ നമ്പൂതിരി വൈദേഹിയെ ഭോഗിച്ചപോലെ ഈ നിമിഷം താൻ ഭോഗിക്കപ്പെടാൻ പോവുകയാണോ?
അരുതാത്തത് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്ന് അവളുടെ മനസ്സ് പറഞ്ഞു. ആ മുറി തുറന്നു പുറത്തേക്ക് ഓടിപ്പോവൂ എന്ന് ആരോ പറയുന്നപോലെ..