ഇനി എന്നാ കുട്ടീ കാണുക?
അറിയില്ലെടീ…. എപ്പോ വന്നാലും നിന്നെ കണ്ടേ പോകൂ….
ഇനി വരുമ്പോ കാണാന്‍ പറ്റുവോന്നറിയില്ല. ഒരു തവണയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ… അതുമതി…നിന്നെ കാണാന്‍ പറ്റണേന്ന് ഞാന്‍ പ്രാര്‍ഥിച്ചിരുന്നു..
ചോദ്യഭാവത്തില്‍ ഞാനവളെ നോക്കി.
ഓപ്പറേഷനാരുന്നു കുട്ടീ, രണ്ടു മാസം മുമ്പ്. വലത്തേത് എടുത്തുകളഞ്ഞു. കാന്‍സര്‍…
അവള്‍ തന്റെ മാറില്‍ തൊട്ടു.
ഇനി കുഴപ്പമില്ലാന്നാ ഡോക്ടര്‍മാര്‍ പറയുന്നേ. എന്നാലും എനിക്കെന്തോ….ലൈറ്റടിച്ച് കരിയിച്ചു കളയാന്‍ ഇപ്പഴും പോണം എല്ലാ മാസോം തിരുവന്തോരത്ത്…കൂടിക്കഴിഞ്ഞിട്ടാ അറിഞ്ഞത്….
നിസംഗതയോടെ അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉരുകിപ്പോയി.
ഞെട്ടലോടെ ഞാനവളുടെ നെഞ്ചിലേക്കു തുറിച്ചു നോക്കി.
നോക്കണ്ട, ഒന്നു വെറും തുണിയാ….. അവള്‍ കരഞ്ഞു, ചിരിച്ചു.
ആ വലിയ കണ്ണുകളില്‍ നനവ്…
എന്റെ തൊണ്ടയിലൊരു കരച്ചില്‍ കുടുങ്ങിക്കിടന്നു.
ദൈവമേ… ശ്വാസം മുട്ടുന്നു…..
11 Responses