മേല്‍മുണ്ടിടാത്ത ബ്ലൌസിനുള്ളില്‍ അവ ഉരുണ്ടു നിറഞ്ഞുനിന്നു. അതിന്റെ ഇളം കറുപ്പുനിറത്തിനെന്തു മാറ്റമുണ്ടായെന്ന് എനിക്കറിയില്ലായിരുന്നു. ‘പകലു ചെക്കനും രാത്രീല് അങ്ങേരും കുടിക്കുമെന്നൊരു’ രഹസ്യവും ചിരിയോടെ പറഞ്ഞുതന്നു അവള്‍ പിരിയും മുമ്പ്.
ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ ദിവസം പാറുക്കുട്ടിയെ കണ്ടു. ആ പഴയ ഉള്ളാടക്കുടി ഇന്നില്ല. അവിടെ ഗള്‍ഫുകാരന്‍ ജോസഫിന്റെ ഇരുനില വീടാണ്. അല്‍പമകലെ, ഇ.എം.എസ് ഭവന പദ്ധതിയില്‍ പഞ്ചായത്തില്‍ നിന്നു വെച്ചുകൊടുത്തൊരു മൂന്നു സെന്റിലെ പണിതീരാത്ത കൊച്ചുകൂരയില്‍ ഒറ്റക്കായിരുന്നു പാറുക്കുട്ടി. അവളുടെ കെട്ടിയോന്‍ ശങ്കരന്‍ കഴിഞ്ഞകൊല്ലത്തെ പനിക്കാലത്ത് മരിച്ചത് ഞാനറിഞ്ഞിരുന്നു. മക്കളൊക്കെ പലയിടത്തായിപ്പോയി. ഒരു മകള്‍ ഏതോ വീട്ടില്‍ ജോലിക്ക്. ആണ്‍ മക്കള്‍ കൂലി വേലക്കാര്‍. ഒരുത്തന്‍ പെണ്ണുകെട്ടി ഭാര്യവീട്ടില്‍. ഒറ്റക്കായിരുന്നിട്ടും കൊല്ലങ്ങളുടെ നാട്ടുവിശേഷങ്ങള്‍ അവള്‍ ചൊടിയോടെ പറഞ്ഞുതന്നു.
‘ഞാന്‍ കാപ്പിയിട്ടു തന്നാ കുടിക്കുമോ?’
ഇടക്ക് പാറുക്കുട്ടി ചോദിച്ചു. മറുപടിക്കു കാക്കാതെ അടുപ്പില്‍ തീകൂട്ടി വെള്ളം വെച്ചു.
കാപ്പി കുടിച്ച്, ഒരുപാട് കഥ പറഞ്ഞ് ഇറങ്ങുമ്പോള്‍ അവള്‍ ചോദിച്ചു.
11 Responses