‘കുട്ടീ, ഇനി ബ്രേസിയറിട്ടു നടന്നില്ലേ എന്റെ അമ്മൂമ്മേടേതുപോലെ നിന്റേതും തൂങ്ങിപ്പോകും’
അടിവസ്ത്രത്തിന്റെ അസ്വാതന്ത്ര്യങ്ങളെ വെറുത്ത എന്നെ അവള്‍ ഭയപ്പെടുത്തി.
‘മുലകളില്ലെങ്കില്‍ പെണ്‍കുട്ടികളെ കാണാന്‍ ഒരുഭംഗിയും ഉണ്ടാവില്ലെന്ന്’ മറ്റൊരിക്കല്‍ അവള്‍ പറഞ്ഞു.
ഭംഗിയുള്ള വലിയ ഉരുണ്ട മുലകള്‍ അന്ന് അവള്‍ക്കുണ്ടായിരുന്നു.
വയസ്സറിയിച്ചിട്ടുപോലുമില്ലാത്ത എന്റെ മാറിടങ്ങള്‍ അന്നു ഏറെക്കുറെ ശുഷ്കമായിരുന്നു.
പ്രൊതിമാ ബേദിയുടെ ആത്മകഥയായ ‘ടൈംപാസ്’ ഞാന്‍ വായിക്കുന്നത് അടുത്തിടെയാണ്. സ്ത്രീ ശരീരത്തിന്റെ സവിശേഷമായ സ്തന വളര്‍ച്ചയുടെ വികാസാനുഭവങ്ങള്‍ അവര്‍ എഴുതിയിരിക്കുന്നത് എത്ര സുന്ദരമായാണ്! സത്യത്തില്‍ പ്രൊതിമാ ബേദിയുടെ കഥ എന്നെ കൌമാരക്കാലം ഓര്‍മിപ്പിച്ചു. സമാനമായ ആകുലതകള്‍. ലോകത്തിന്റെ ഏതുകോണിലായാലും എല്ലാ പെണ്ണും അനുഭവിക്കുന്നത് ഒരേ ആകുലതകളെന്ന് ഓരോ പുതിയ പെണ്‍ കഥകളും എന്നെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു.
പെണ്ണിന്റെ വലിയ സമ്പാദ്യമാണ് മുലകളെന്ന് പാറുക്കുട്ടിയായിരുന്നു എന്നെ പഠിപ്പിച്ചത്. ഭംഗിയുള്ള വലിയ മാറിടങ്ങള്‍ക്കായി കുളിമുറിയിരുട്ടില്‍ ഞാന്‍ നല്ലെണ്ണ പുരട്ടി തടവി.
നാണിത്തള്ളയുടേതുപോലെ അവ തൂങ്ങിപ്പോകാതിരിക്കാന്‍ ഞാന്‍ അമ്മ വാങ്ങിത്തന്ന അടിച്ചട്ടകള്‍ മറക്കാതെ ധരിച്ചു. വയസ്സറിയിച്ച്, ശരീരം വളര്‍ന്ന്, മാറിടങ്ങള്‍ രൂപപ്പെട്ടിട്ടും പാറുക്കുട്ടിയുടേതു തന്നെയായിരുന്നു സുന്ദരം.
11 Responses