ഒരു ഗേ ലവ് സ്റ്റോറി
ലവ് സ്റ്റോറി – അവിടെ എത്തിയതും മനുവേട്ടൻ സിഗരറ്റെടുത്ത് വലിക്കാൻ തുടങ്ങി.
അപ്പോളും എന്നോട് ഒന്നും മിണ്ടുന്നില്ലായിരുന്നു. ആദ്യത്തെ സിഗററ്റ് കഴിഞ്ഞപ്പോൾ വേറെ ഒരെണ്ണം കൂടി എടുത്ത് വലിക്കാൻ തുടങ്ങി.
പെട്ടെന്നയാൾക്ക് ചുമ വന്നു. വെപ്രാളത്തിൽ വലിച്ചത് കൊണ്ടായിരിക്കും.
എനിക്കപ്പോൾ ശരിക്കും ദേഷ്യമാണ് വന്നത്.. അത്രയും നേരം ഒന്നും മിണ്ടാതെയിരുന്ന ഞാൻ ഞങ്ങൾക്കിടയിലെ നിശബ്ദതയെ ഭേദിച്ചു.
“ഹലോ, മിസ്റ്റർ മനു..എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നേക്കുന്നെ?”
“താൻ സിഗരറ്റ് വലിക്കുന്നത് കാണിക്കാനാണോ?”
അത് പറഞ്ഞു കഴിഞ്ഞതും അയാൾ എന്നെ തുറിച്ചുനോക്കി.
ആ നോട്ടത്തിൽ ഭസ്മമായി പോകുമോ എന്ന് വരെ ഞാൻ സംശയിച്ചു.
ഞാൻ പറഞ്ഞത് വക വെയ്ക്കാതെ അയാൾ വീണ്ടും ഒരു സിഗരറ്റ് കൂടെ എടുത്ത് കത്തിച്ചു.
അത് എന്നെ കൂടുതൽ ദേഷ്യത്തിലേക്കാണ് നയിച്ചത്.
ഞാൻ ശബ്ദമുയർത്തി അയാളോട് ദേഷ്യപ്പെട്ടു.
‘“ഡോ… തന്നോടാണ് ഞാൻ സംസാരിക്കുന്നെ..ഇതെന്താ,തന്റെ പേക്കൂത്ത് കാണാനാണോ എന്നെ ഇവിടംവരെ കൊണ്ട്വന്നത്?? എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ…!!”
ഞാൻ പറഞ്ഞതിനല്ലായിരുന്നു അയാളുടെ മറുപടി.
വായിൽ സിഗരറ്റ് വച്ച് തന്നെ അയാൾ എന്നോട് സംസാരിച്ചു.
“അതെ.. ജനുവരി മുതൽ ഞാൻ ലൂർദ് ഹോസ്പിറ്റലിൽ ജോലിക്ക് കേറാൻ പോകുവാ..’”