നീന തലയാട്ടി. സിനിമയില്‍ കയറാന്‍ എന്തും ചെയ്യാന്‍ അവള്‍ മനസ്സാ തയ്യാറായിരുന്നു.
അങ്ങനെ വെറുതെ പറഞ്ഞാല്‍ പോരാ. എനിക്കു ബോധ്യപ്പെടണം. എന്‍റെ നായിക വിദേശത്തു പഠിച്ചു വളര്‍ന്നവളാണ്. അതനുസരിച്ചുള്ള വസ്ത്രങ്ങളാകും ഉപയോഗിക്കുക. എനിക്ക് ഒന്നു രണ്ടു സീന്‍സ് ചെയ്തു നോക്കണം. അതിനായി ഇയാള്‍ ഈ വേഷം മാറ്റി കുറച്ചു മോഡേണായ എന്തെങ്കിലും ഇട്ടു വരൂ.. അയാള്‍ ഒരു ഗോള്‍ഡ് ഫ്ലെയ്ക്ക് വായില്‍ വച്ച് കത്തിച്ചുകൊണ്ട് പറഞ്ഞു.
നീന ഒന്നു പകച്ചു. അവളുടെ പകപ്പ് കണ്ട് അയാള്‍ ചോദ്യഭാവത്തില്‍ നോക്കി. ഇനി ഒരു ചുരീദാര്‍ മാത്രമേയുള്ളൂ. അത്…
അവള്‍ പറഞ്ഞു
അതുവേണ്ട, ഒന്നുമില്ലെങ്കില്‍ സ്വല്‍പ്പം സെക്സിയായ എന്തെങ്കിലും ഇട്ടാല്‍ മതി. പെറ്റിക്കോട്ടോ അങ്ങനെയെന്തെങ്കിലും ..
അയാള്‍ ഒരു കവിള്‍ പുക പുറത്തേക്ക് വിട്ടുകൊണ്ട് പറഞ്ഞു.
ഒരു ഞെട്ടല്‍ നീനയില്‍ ദൃശ്യമായി. എന്തിനും പോന്ന രണ്ടു പുരുഷന്മാര്‍. അതിനിടയില്‍..
അവളുടെ ചിന്ത മനസിലാക്കിയ ഭാസുരചന്ദ്രന്‍ തുടര്‍ന്നു:
സിനിമയില്‍ ഇതൊക്കെ സാധാരണയാണ്. ഇന്നത്തെ പല വലിയ നടിമാരും ഇങ്ങനെ തന്നെയാണ് തുടങ്ങിയത്. അതുകൊണ്ട് സമയം കളയാതെ ചെല്ല് കുട്ടീ.. ലേശം വൈക്ലബ്യത്തോടെ നീന അകത്തേയ്ക്ക് തിരിഞ്ഞു.
സിനിമ എന്ന വിസ്മയ ലോകം ഒരു മോഹക്കടല്‍ കണക്കെ അവളുടെ മനസ്സിനെ വലയം ചെയ്തു. മുന്‍ നിര നായകന്മാരോടൊപ്പം ആടിപ്പാടുന്ന രംഗങ്ങള്‍ ഒരു നോണ്‍സ്റ്റോപ്പ് പാട്ട് പോലെ അവളുടെ മുന്നില്‍ തെളിഞ്ഞപ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗതയേറി. അകത്തുകയറി അവള്‍ വാതിലടച്ചു.
3 Responses