ഒരു ബസ്സ് യാത്രക്കിടയിലെ കളി
“എന്നിട്ടെന്ത് സംഭവിച്ചു?”
“അവിടെ വെച്ച് എന്ത് സംഭവിക്കാൻ .. മനോജൊ ന്ന് ഉഷാറാകാൻ വേണ്ടിയല്ലേ ഞാനത് ചെയ്തത്?”
ജോമോന് രസം കേറി. ഒപ്പം തനിക്ക് ഇന്നൊരവസരമൊക്കും എന്ന പ്രതീക്ഷയും. അവൻ കഥ കേൾക്കാനായി കാതോർത്തിരുന്നു. അവന്റെ താല്പര്യം മനസ്സിലാക്കി സിസിലി തുടർന്നു
” മുറിയെടുത്ത്.. അകത്ത് കയറിയപ്പോ തന്നെ മാൻപേടയിലെ മേഴ്സി ജോർജു കുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത് പോലെ ഞാനും മനോജിനെ കെട്ടിപ്പിടിച്ചുമ്മവെച്ചു… ജോർജുകുട്ടി.. മേഴ്സിയെ കോരിയെടുത്ത് കട്ടിലിലേക്കിട്ടത് പോലെ മനോജ് എന്നേയും പൊക്കിയെടുത്ത് കട്ടിലിലേക്കിടുമെന്നാ ഞാൻ കരുതിയത്.”
” എന്നിട്ടെന്ത് പറ്റി ?”
“ഞാനയാളെ കെട്ടിപ്പിടിച്ച് ചുംബിച്ചപ്പോ തന്നെ അയാള് നിന്ന് വിറച്ചു. അയാൾക്കാകെ പേടി. പോലീസ് റെയ്ഡ് ഉണ്ടാകും .. നമുക്ക് പോകാം എന്ന് പറഞ്ഞയാള് എന്നേം കൊണ്ടിറങ്ങി… തിരിച്ച് റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ ഇരുന്ന് നേരം വെളുപ്പിച്ചു. വെളുപ്പിനൊരു നാല് നാലരയ്ക്ക് ഞാൻ ഉറക്കമുണർന്നപ്പോ മനോജ് നല്ല ഉറക്കമാണ്. ഞാനുടനെ പോയി വേണാടിനൊരു ടിക്കറ്റെടുത്തു. ഞാൻ വീട്ടിലേക്ക് പോന്നു. ഒളിച്ചോട്ടം കൊണ്ട് ഇനി എന്നെ പഠിപ്പിക്കാൻ വിട്ടാ ശരിയാവത്തില്ലെന്ന് അപ്പച്ചന് തോന്നി. അങ്ങിനെ ഒരു ഗൾഫുകാരനെക്കൊണ്ടെന്നെ കെട്ടിച്ചു. “
അപ്പോഴേക്കും വണ്ടി ഒരു ഹോട്ടലിന് മുന്നിൽ നിന്നു. “ഭക്ഷണം കഴിക്കാനുള്ളവർക്ക് കഴിക്കാം” കണ്ടക്ടർ വിളിച്ചു പറഞ്ഞു.
ഞാനും ചേച്ചിയും ഒരുമിച്ച് ഭക്ഷണം കഴിക്കാനിറങ്ങി. ഞങ്ങൾക്കിരുവർക്കും വിശപ്പില്ലായിരുന്നു. അതു കൊണ്ട് ലൈറ്റായിട്ടേ കഴിച്ചുള്ളൂ. സത്യത്തിൽ എനിക്ക് വിശപ്പുണ്ടായിരുന്നു. വിശപ്പ്തീരെ കഴിച്ചാ ഉറങ്ങിപ്പോയാലോ എന്നായിരുന്നു എന്റെ ചിന്ത.
ഭക്ഷണം കഴിഞ്ഞ ഉടനെ ഞങ്ങൾ വണ്ടിയിലേക്ക് കയറി. ഞങ്ങൾ രണ്ടു പേർ മാത്രമേ അന്നേരം വണ്ടിയിലുള്ളൂ. വണ്ടിയിലെ ലൈറ്റാണെങ്കില് ബാക്ക് സീറ്റിലേക്ക് അത്രയ്ക്കങ്ങ് എത്തുന്നില്ല. എതിരെയുള്ള സീറ്റിലാണെങ്കിൽ ഒരു അപ്പാപ്പനും അമ്മച്ചിയുമാ.. ആകെ അനുകൂല അന്തരീക്ഷം.. ഈ സന്ദർഭം പാഴായിപ്പോകരുതേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സിൽ..
അടുത്ത പേജിൽ തുടരുന്നു.
2 Responses