ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
കോളേജിലെ പണിയെല്ലാം തീർത്ത് നേരെ വീട്ടിലോട്ട് പോയെങ്കിലും രാത്രി കിടക്കാൻ നേരത്ത് വീണ്ടും അവൾ എന്റെ ഓർമ്മയിലേക്കെത്തി.
അതോടെ അന്നത്തെ ഉറക്കം പോയി കിട്ടി.
എങ്ങനെയോ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.
പിറ്റേന്ന് ഉദ്ഘാടനം മറ്റുമായതിനാൽ നേരത്തെ കോളേജിലേക്ക് പോകേണ്ടിവന്നു.
യൂണിയൻ ഉദ്ഘാടനവും മറ്റും ഭംഗിയായി നടന്നു… ഓരോരോ കാര്യങ്ങൾക്ക് അങ്ങോട്ടോടി ഇങ്ങോട്ടോടി ഞാൻ തളർന്നിരുന്നു…
ഉച്ചയ്ക്കുള്ള ഫുഡ് ബ്രേക്ക് ആയപ്പോഴേക്കും ഞാൻ അവിടെ ഒതുങ്ങിയിരുന്നു. കൂട്ടുകാരും ഉണ്ടായിരുന്നു എന്റെ കൂടെ..
ഫുഡ് ബ്രേക്കിംഗ് ഗ്യാപ്പിലാണ് പാട്ടുകളൊക്കെ പ്ലേ ചെയ്യുന്നത്.
ഫുഡ് ഒക്കെ കഴിച്ചിട്ട് പിള്ളേര് പാട്ടിനൊത്ത് ഡാൻസ് ചെയ്യുകയുമായി..
പ്രോഗ്രാം തുടങ്ങുന്നതുവരെ സ്റ്റേജ് നോക്കേണ്ട ചുമതല എനിക്കായിരുന്നു. അതുകൊണ്ട് പ്രോഗ്രാം തുടങ്ങിക്കഴിഞ്ഞാൽ മാത്രമേ എനിക്ക് ഫുഡ് കഴിക്കാൻ പറ്റുമായിരുന്നുള്ളൂ.
പിള്ളേരുടെ കൂടെ ആട്ടും പാട്ടുമൊക്കെയായി ഞാനും അവന്മാരോടൊത്ത് കൂടി..
അതിനിടയിലാണ് കുറേ പെൺകുട്ടികൾ ഡാൻസ് കളിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഇതിൽ ഇത്ര അതിശയം എന്തെന്ന് നിങ്ങൾ ഇപ്പോൾ ചിന്തിച്ചിരിക്കാം.
അതിൽ ഒരു പെൺകുട്ടി ബെഞ്ചിൽ കയറി നിന്നാണ് ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്നത്. എന്റെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വിരിഞ്ഞു.