ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
കോളേജിലെ ആർട്സ് സെക്രട്ടറിയായ എനിക്ക് നാളെ ആരംഭിക്കുന്ന യൂത്ത് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നല്ല തിരക്കുണ്ട്.. അതിനിടയിലാണ് യാദൃശ്ചികമായി അവൾ എന്റെ മുന്നിൽ വന്ന് ചാടിയത്.
അവൾ ആരെന്ന് അറിയാനുള്ള ഈ ഓട്ടത്തിനിടയിൽ എന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടി എന്നൊരു അപവാദം വരുമോ?
ബൈക്ക് ഓടിക്കുമ്പോൾ മനസ്സിൽ ചോദ്യങ്ങളുടെ ഒരു വടംവലി തന്നെ നടക്കുന്നുണ്ടായിരുന്നു.
ഏതാണവൾ. ? എവിടയാകും പഠിക്കുന്നുണ്ടായിരിക്കുക.?
ഇനിയും ഞാൻ കണ്ടുമുട്ടുമോ അവളെ?
നൂറു നൂറു ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.
ബസ്സിന് പിന്നാലെ കുറച്ച് ദൂരം പോയപ്പോഴേക്കും കോളേജിൽ നിന്നും വീണ്ടും വിളിവന്നു.
നാശം.. ഈ ദിവസം തന്നെയാണല്ലോ ഇങ്ങനെ ഒരു ദർശനം കിട്ടിയത്.. കാണാനുള്ള ആഗഹം അടക്കാനാവുന്നില്ല.. എന്നാൽ അന്വേഷിച്ച് പോവാനൊട്ട് സമയവുമില്ല..
നിരാശയോടെ ബൈക്ക് കോളേജിലേക്ക് തിരിച്ചുവിട്ടു.
തിരികെ പോകുമ്പോഴും ഒരു മിനിറ്റ് മാത്രം കണ്ട.. ആ ഒരേ ഒരു മിനിറ്റ് കൊണ്ട് മനസ്സിൽ പതിഞ്ഞ ആ മുഖവും
ആലോചിച്ചാലോചിച്ചു കോളേജ് എത്തിയത് അറിഞ്ഞില്ല.
ബൈക്ക് ഒതുക്കിവെച്ച് നേരെ അകത്തേക്ക് കടന്നു.
ഏതായാലും എന്റെ തിരക്കിൽ ഞാനവളെ മനഃപ്പൂർവം അങ്ങ് മറന്നു.
ഇല്ലെങ്കിൽ എന്റെ കോൺസെൻട്രേഷൻ മൊത്തം തെറ്റുമെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു.