ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ഓർമ്മകൾ – നഗരത്തിലെ പ്രശസ്തമായ കോളേജിൽ പേരുകേട്ട ” അലമ്പൻ !!” അതായിരുന്നു രൂപേഷ്. അതായത് ഈ ഞാൻ .
അലമ്പൻ മാത്രമല്ല കലിപ്പൻ എന്നും എന്നെപ്പറ്റി പറയുന്നവർ വിശേഷിപ്പിക്കാറുണ്ട്.. ബിഎ ഫൈനൽ ഇയർ സ്റ്റുഡന്റ് . വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ വഴക്കു പിടിക്കാനെ എനിക്ക് നേരമുള്ളൂ.
നല്ല രീതിക്ക് തല്ല് ഉണ്ടാക്കുന്നവൻ.. പ്രശ്നക്കാരൻ..
ഒരാൾ ഇങ്ങനെയൊക്കെ ആയാൽ അയാളെക്കുറിച്ച് ഒരു പൊതു വിശ്വാസമുണ്ടാകും. പ്രേമ നൈരാശ്യം ബാധിച്ചവൻ എന്നതാണ് അതിൽ പ്രധാനം. എന്നാൽ അത് മാത്രമാണ് ജീവിതത്തിൽ ഇന്ന് വരെ എനിക്ക് സംഭവിക്കാത്തത്.. അതെ.. പ്രണയം മാത്രം ഇതുവരെ ഉണ്ടായിട്ടില്ല..
എന്നാൽ എന്റെ സുഹൃത്തുക്കൾക്കൊക്കെ serious Love ഉം.. time Passing affairsസുമൊക്കെ ഉണ്ട് താനും..
എനിക്ക് മാത്രം എന്താ അങ്ങനേന്ന് ചോദിച്ചാൽ കണ്ട ഉടനെ ഒരു സ്പാർക്ക് ഒക്കെ തോന്നണം.. അവൾ എന്റെ ആണെന്നുള്ള ഒരു തോന്നൽ ഉള്ളിൽ വരണം.. അങ്ങനെ ഒരു തോന്നൽ മാത്രം ഒരു പെൺകുട്ടിയെ കണ്ടപ്പോഴും എനിക്ക് തോന്നിയിട്ടില്ല.
അങ്ങനെ പോകവേയാണ് അന്നാദ്യമായി ഞാനവളെ കാണുന്നത്.
ഞാൻ എന്തോ ആവശ്യത്തിന് കോളേജിൽ നിന്നും ജംഗ്ഷനിലേക്ക് പോയതാണ്.. പോയ കാര്യവും കഴിഞ്ഞു നേരെ ബൈക്കിൽ കയറാൻ വന്നപ്പോഴാണ് എതിർവശത്തെ ബസ്സ്റ്റോപ്പിലേക്ക് കണ്ണുടക്കിപ്പോയത്..
ഒരു പെൺകുട്ടി ബസ് കാത്ത് നിൽക്കുന്നു. ചുരിദാറാണ് വേഷം. തോളിൽ ബാഗ് തൂക്കിയിട്ടിരിക്കുന്നു. കൈയിൽ ഒരു ഫോണും.
ആരും നോക്കിപ്പോകുന്ന അഴകുള്ളവൾ എന്നൊന്നും പറയാനാവില്ല… അവൾക്ക് അത്ര ഭംഗിയൊന്നുമില്ല. പക്ഷെ എന്തോ ഒന്ന് എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുണ്ടായിരുന്നു.
ഞാൻ നേരത്തെ പറഞ്ഞ ആ സ്പാർക് എന്റെ ഉള്ളിൽ അപ്പോഴേക്കും വീണിരുന്നു.
”ഏതാ ഇവൾ… ”
ഞാൻ എന്നോട് തന്നെ ചോദിച്ചുപോയി.
അപ്പോഴേക്കും ഏതോ ബസ് എന്റെ മുന്നിൽ അവളെ മറച്ചുകൊണ്ട് വന്നു നിന്നു.
ഇത്തിരിയെങ്കിലും ദർശനം ലഭിക്കാൻ ഞാൻ ചാഞ്ഞും ചെരിഞ്ഞും നോക്കിക്കൊണ്ടേയിരുന്നു.
അപ്പോഴേക്കും ബസ് എടുത്തു.
ഞാൻ വളരെ പ്രതീക്ഷയോടെ അവളെ കാണാനായി നിന്നു . നിർഭാഗ്യമെന്നു പറയട്ടെ ആ ബസ്സിൽ അവളും പോയി.
ആ ബസിന്റെ പുറകെ പോകാൻ തീരുമാനിച്ചു. അവൾ ആരാണെന്ന് കണ്ടുപിടിക്കണം.. അതൊരു ആഗ്രഹമായി.
ഞാൻ നേരെ ബൈക്കിൽ കേറിയതും ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു.
” മൈര് ”
പിറുപിറുത്തുകൊണ്ട് ഞാൻ ഫോൺ എടുത്തു.
കോളേജിൽ നിന്നുള്ള കാൾ ആണ്.
” ടാ മൈരേ എവിടെപ്പോയി തുലഞ്ഞു കിടക്കുവാ….. ”
” വരണെടാ കുണ്ണെ.. അടങ്ങു… ”
എനിക്കാകെ ടെൻഷനായി.
” ദൈവമേ നീയായിട്ട് കൊണ്ട് തന്നതാണ്. ഒരേ ഒരു തവണകൂടി നീയവളെ എന്റെ മുന്നിൽ എത്തിക്കണം.. അത്രയ്ക്കവൾ മനസ്സിൽ പതിഞ്ഞുപോയി.. അത്കൊണ്ട് പ്ലീസ് ഹെല്പ് മീ… ”
ഞാൻ നന്നായിട്ടൊരു പ്രാർത്ഥന നടത്തി..
കോളേജിലെ ആർട്സ് സെക്രട്ടറിയായ എനിക്ക് നാളെ ആരംഭിക്കുന്ന യൂത്ത് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നല്ല തിരക്കുണ്ട്.. അതിനിടയിലാണ് യാദൃശ്ചികമായി അവൾ എന്റെ മുന്നിൽ വന്ന് ചാടിയത്.
അവൾ ആരെന്ന് അറിയാനുള്ള ഈ ഓട്ടത്തിനിടയിൽ എന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടി എന്നൊരു അപവാദം വരുമോ?
ബൈക്ക് ഓടിക്കുമ്പോൾ മനസ്സിൽ ചോദ്യങ്ങളുടെ ഒരു വടംവലി തന്നെ നടക്കുന്നുണ്ടായിരുന്നു.
ഏതാണവൾ. ? എവിടയാകും പഠിക്കുന്നുണ്ടായിരിക്കുക.?
ഇനിയും ഞാൻ കണ്ടുമുട്ടുമോ അവളെ?
നൂറു നൂറു ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.
ബസ്സിന് പിന്നാലെ കുറച്ച് ദൂരം പോയപ്പോഴേക്കും കോളേജിൽ നിന്നും വീണ്ടും വിളിവന്നു.
നാശം.. ഈ ദിവസം തന്നെയാണല്ലോ ഇങ്ങനെ ഒരു ദർശനം കിട്ടിയത്.. കാണാനുള്ള ആഗഹം അടക്കാനാവുന്നില്ല.. എന്നാൽ അന്വേഷിച്ച് പോവാനൊട്ട് സമയവുമില്ല..
നിരാശയോടെ ബൈക്ക് കോളേജിലേക്ക് തിരിച്ചുവിട്ടു.
തിരികെ പോകുമ്പോഴും ഒരു മിനിറ്റ് മാത്രം കണ്ട.. ആ ഒരേ ഒരു മിനിറ്റ് കൊണ്ട് മനസ്സിൽ പതിഞ്ഞ ആ മുഖവും
ആലോചിച്ചാലോചിച്ചു കോളേജ് എത്തിയത് അറിഞ്ഞില്ല.
ബൈക്ക് ഒതുക്കിവെച്ച് നേരെ അകത്തേക്ക് കടന്നു.
ഏതായാലും എന്റെ തിരക്കിൽ ഞാനവളെ മനഃപ്പൂർവം അങ്ങ് മറന്നു.
ഇല്ലെങ്കിൽ എന്റെ കോൺസെൻട്രേഷൻ മൊത്തം തെറ്റുമെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു.
കോളേജിലെ പണിയെല്ലാം തീർത്ത് നേരെ വീട്ടിലോട്ട് പോയെങ്കിലും രാത്രി കിടക്കാൻ നേരത്ത് വീണ്ടും അവൾ എന്റെ ഓർമ്മയിലേക്കെത്തി.
അതോടെ അന്നത്തെ ഉറക്കം പോയി കിട്ടി.
എങ്ങനെയോ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.
പിറ്റേന്ന് ഉദ്ഘാടനം മറ്റുമായതിനാൽ നേരത്തെ കോളേജിലേക്ക് പോകേണ്ടിവന്നു.
യൂണിയൻ ഉദ്ഘാടനവും മറ്റും ഭംഗിയായി നടന്നു… ഓരോരോ കാര്യങ്ങൾക്ക് അങ്ങോട്ടോടി ഇങ്ങോട്ടോടി ഞാൻ തളർന്നിരുന്നു…
ഉച്ചയ്ക്കുള്ള ഫുഡ് ബ്രേക്ക് ആയപ്പോഴേക്കും ഞാൻ അവിടെ ഒതുങ്ങിയിരുന്നു. കൂട്ടുകാരും ഉണ്ടായിരുന്നു എന്റെ കൂടെ..
ഫുഡ് ബ്രേക്കിംഗ് ഗ്യാപ്പിലാണ് പാട്ടുകളൊക്കെ പ്ലേ ചെയ്യുന്നത്.
ഫുഡ് ഒക്കെ കഴിച്ചിട്ട് പിള്ളേര് പാട്ടിനൊത്ത് ഡാൻസ് ചെയ്യുകയുമായി..
പ്രോഗ്രാം തുടങ്ങുന്നതുവരെ സ്റ്റേജ് നോക്കേണ്ട ചുമതല എനിക്കായിരുന്നു. അതുകൊണ്ട് പ്രോഗ്രാം തുടങ്ങിക്കഴിഞ്ഞാൽ മാത്രമേ എനിക്ക് ഫുഡ് കഴിക്കാൻ പറ്റുമായിരുന്നുള്ളൂ.
പിള്ളേരുടെ കൂടെ ആട്ടും പാട്ടുമൊക്കെയായി ഞാനും അവന്മാരോടൊത്ത് കൂടി..
അതിനിടയിലാണ് കുറേ പെൺകുട്ടികൾ ഡാൻസ് കളിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഇതിൽ ഇത്ര അതിശയം എന്തെന്ന് നിങ്ങൾ ഇപ്പോൾ ചിന്തിച്ചിരിക്കാം.
അതിൽ ഒരു പെൺകുട്ടി ബെഞ്ചിൽ കയറി നിന്നാണ് ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്നത്. എന്റെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വിരിഞ്ഞു.
എനിക്കിങ്ങനെ വളരെ ആക്ടീവ് ആയിട്ടുള്ള പെൺകുട്ടികളെ ഒരുപാട് ഇഷ്ടമാണ്. ആൺകുട്ടികളെപ്പോലെ പെൺകുട്ടികളും വളരെ ആക്ടീവ് ആയിരിക്കണമെന്നാണ് എന്റെ ഒരു കൺസെപ്റ്റ്.. എനിക്ക് അങ്ങനെയുള്ള പെൺകുട്ടികളോട് ഒരു ബഹുമാനം കലർന്ന ഇഷ്ടമാണ്. അങ്ങനെ ഒരുപാട് കൂട്ടുകാരികൾ എനിക്ക് ഉണ്ടായിരുന്നു.
ആ പെൺകുട്ടി എനിക്കു പുറം തിരിഞ്ഞു നിന്നാണ് ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്നത്. അവളുടെ മുഖം കാണാൻ എനിക്ക് ഒരു കൗതുകം തോന്നി.. പെട്ടെന്നാണ് പാട്ടിന്റെ ബീറ്റ് അനുസരിച്ച് അവളും തിരിഞ്ഞത്.
അവളുടെ മുഖം കണ്ടിട്ട് എനിക്ക് ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു.
അവൾ ഞാനിന്നലെ ബസ് സ്റ്റോപ്പിൽ വച്ച് കണ്ട അതേ പെൺകുട്ടിതന്നെയായിരുന്നു.
ഞാൻ ഇരുന്നിടത്തുനിന്നും അറിയാതെ ഞെട്ടിയെഴുന്നേറ്റു… കൂടെയിരുന്ന കൂട്ടുകാർ എന്നെ നോക്കി..
” എന്താടാ” എന്ന് ചോദിച്ചുകൊണ്ട് അവന്മാർ ഞാൻ നോക്കിക്കൊണ്ടിരുന്ന ഭാഗത്തേക്ക് നോക്കി.
” എടാ ആ കുട്ടി ആരാണെന്നറിയോ.? ”
ഞാനവളെ ചൂണ്ടിക്കൊണ്ട് ചോദിച്ചു.
” ഏത് ആ വെള്ള ചുരിദാറിട്ട കുട്ടിയാണോ” ?
അമൽ എന്നോടായി ചോദിച്ചു.
” അതെ അതുതന്നെ ”
അവൻ പൊട്ടിച്ചിരിച്ചു.
” എന്താ മോനുസേ.. സ്പാർക്ക് വല്ലതും തോന്നിയോ. എന്നാലേ.. അത് വെറുമൊരു കുട്ടിയല്ല.. നമ്മുടെ സീനിയറാണ്.. അതും സൂപ്പർ സീനിയർ ”
ഞാൻ ഒരുമാതിരി ഇഞ്ചികടിച്ച പോലെയായി.
” അതുമാത്രമല്ല അവൾ നമ്മുടെ വാസുദേവൻ സാറിന്റെ മകളാണ്. രമ. രമ വാസുദേവ്, എം എ ഫൈനൽ ഇയർ ഇംഗ്ലീഷ്”
” രമ ”
ആദ്യമായി അവളുടെ പേര് എന്റെ നാവുകൊണ്ട് ഉരിയാടി
നേരത്ത വന്ന ഭാവത്തിൽനിന്നും മോചനം നേടിയത്കൊണ്ട് എനിക്ക് അവൻ പറഞ്ഞത് കേട്ടപ്പോൾ ഒന്നും തോന്നിയില്ല..
ഞാൻ പഠിക്കുന്ന ഹിസ്റ്ററി ഡിപ്പാർട്മെന്റിലെ പ്രൊഫസറാണീ വാസുദേവൻ സർ. പുള്ളിടെ ക്ലാസ്സിലൊന്നും അധികം ഞാൻ കേറാറില്ല. പുള്ളിക്ക് ഈ അലമ്പ് പയ്യന്മാരെ കണ്ണെടുത്താൽ കണ്ടുകൂടാ.
ഞാനാണേൽ ആ ലിസ്റ്റിൽ നമ്പർ വൺ ആയത്കൊണ്ട് പിന്നെ പറയേം വേണ്ട.
ഞാൻ അവനോടായി പറഞ്ഞു..
” അവൾ ഇനി സാക്ഷാൽ ദൈവം തമ്പുരാന്റെ മകളാണെന്ന് പറഞ്ഞാലും, അവൾ എന്നെക്കാൾ വയസിന് മൂത്തതാണെങ്കിലും എനിക്ക് അവളെ ഇഷ്ടമാണ്. അതിന് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മാറില്ല..
ആ സ്പാർക്ക് ഇല്ലേ.. അത് വന്നുപോയി.. അവൾ എന്റെയാടാ.. എന്റെ മാത്രം. അവളെ ഞാൻ ഇനി ആർക്കും വിട്ടു കൊടുക്കുന്ന പ്രശ്നമേയില്ല. ”
” ഇവന് ശെരിക്കും പ്രാന്തായെടാ മച്ചാനെ.”
” നോക്കാമെടാ മോനെ.. കളി കാത്തിരുന്നു കണ്ടോ. ”
രമാ … ഐ ആം കമിങ് ഫോർ യു.. ജസ്റ്റ് ഫോർ യു.
അപ്പോൾ മനസ്സിൽ തോന്നിയത് ഉറപ്പിച്ചു വെച്ചെങ്കിലും അത് എങ്ങനെയായിരിക്കും എന്ന് എനിക്ക് യാതൊരു ഊഹവുമില്ലായിരുന്നു.
എന്നാലൊട്ട് അവളെ വിട്ടുകളയാൻ താൽപര്യവുമില്ലായിരുന്നു..
അവളെ ഞാൻ സ്ഥിരമായി ഫോളോ ചെയ്തുകൊണ്ടിരുന്നു. അവൾ കാണാതെ, അവൾ അറിയാതെ അവൾ പോകുന്ന എല്ലായിടത്തും ഞാനും എത്തപ്പെട്ടുകൊണ്ടിരുന്നു..
ഏതോ ഒരു കാന്തികശക്തി വലയം ചെയ്ത കണക്കായിരുന്നു അവളുടെ പുറകെയുള്ള എന്റെ ആ പോക്ക്.
ഏകദേശം ഒരാഴ്ചത്തെ തീവ്ര പരിശ്രമത്തിനൊടുവിൽ അവൾക്ക് പ്രണയമൊന്നുമില്ല എന്നുള്ള സത്യം ഞാൻ മനസ്സിലാക്കി.. അതിൽപ്പരം സന്തോഷം എനിക്ക് വേറെ ഇല്ലായിരുന്നു. [ തുടരും ]