ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !!
“ഇ കുറ്റിച്ചെടിയുടെ കുറ്റികൊണ്ട് കവക്കിടെ ഡ്രസ്സ് കിറി.. എന്തോ ഭാഗ്യം കൊണ്ടാണ് ഉണ്ടക്കൊന്നും പറ്റാത്തത്.. ഇല്ലേൽ അതങ്ങു പോയേനെ ”
“ആഹാ.. ഉള്ളിലുള്ളതൊക്കെ പുറത്തു ചാടുവോ ”
“ചാടാൻ ചാൻസുണ്ട്.. താൻ അ മലരൻ കളഞ്ഞ കവർ ഇങ്ങു എടുത്തേ.. നോക്കട്ടെ ”
“ഓക്കേ ”
രവി അ നിഴൽ മനുഷ്യൻ കളഞ്ഞ കവർ എടുത്ത് നോക്കി.
ഒരു ഐ ഫോണും എന്തോ ജപിച്ച ചരടും ഒരു ചെപ്പിൽ എന്തോ കുങ്കുമം പോലെയുള്ള വസ്തുവും.
“ഇതെന്നാ വല്ല കൂടോത്രം ആണോ”
രവിക്ക് സംശയം.. ഉടൻ തന്നെ അലക്സ് ആ കവർ മേടിച്ചു ഒന്നും കൂടെ പരിശോധിച്ചു.
“ഇതു കൂടോത്രം ഒന്നുമല്ല.. എന്തോ ജപിച്ച ചരടും വേറെന്തോ പൊടിയുമാണ്.. എന്തായാലും എന്താ.. പുതിയ ഐ ഫോൺ കിട്ടിയില്ലേ ”
“ശെരിയാ.. അത് ഓഫ് ചെയ്ത് ബാഗിൽ ഇട് ”
“എപ്പോൾ ഇട്ടേന്നു ചോദിച്ചാൽ മതി”
അലക്സ് തന്റെ ചുമലിലുള്ള ബാഗെടുത്തു രവിയുടെ കയ്യിൽ വെച്ചു. പിന്നെ അതിന്റെ ഒരു കള്ളി തുറന്നു പെട്ടെന്നു അലക്സിന്റെ പുറകിൽ എന്തോ അനക്കം കണ്ട രവി പെട്ടെന്ന് തന്നെ അ ബാഗ് എടുത്തു ഒരു ഭിത്തിയുടെ മറവിലേക്ക് മാറി.
ഇത്തവണ അലക്സിന് മാറാൻ സാധിച്ചില്ല. അയാൾ അ സഞ്ചിയും ഫോണും കയ്യിൽ പിടിച്ചു അവസാന ശ്രമമെന്നോണം മെല്ലെ താഴേക്ക് ഇരിക്കാൻ നോക്കി..
പെട്ടെന്ന് അവന്റെ തോളത്തു ഒരു കൈ വന്നു വീണു. അവൻ പതിയെ തിരിഞ്ഞു നോക്കി അവന്റെ ഞെഞ്ചിൽ ഒരു ഉൾക്കിടിലമുണ്ടായി .
മുട്ടൊപ്പമുള്ളരു ഹാഫ് ഓറഞ്ചു സ്‌കർട്ടും ഒരു കയ്യില്ലാത്ത ബ്ലാക്ക് ടി ഷർട്ടും ധരിച്ചു റീന നഖം കടിച്ചു കൊണ്ട് ചുറ്റുവട്ടം നോക്കി വളരെ ടെൻഷൻ അടിച്ചുകൊണ്ട് നിൽക്കുകയാണ്.