ഞാനും ചേച്ചിമാരും
മല്ലികചേച്ചിയുടെ വീട്ടിലേക്കു നടക്കുമ്പോഴും ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ഞങ്ങൾ ചെന്നയുടനെതന്നെ ചേച്ചി എനിക്കു ചോറും കറിയും എടുത്തു വച്ചു. ഞാൻ കൈകഴുകി വന്നു ചോറുണ്ണാൻ തുടങ്ങി. ഞാൻ കഴിക്കുന്നതുംനോക്കി, മല്ലിക ചേച്ചി എന്റെ മുൻപിലിരുന്നു.
എന്നാൽ ഒന്നും തന്നെ ഞങ്ങൾ തമ്മിൽ അപ്പോളും സംസാരിച്ചില്ല. എന്തെങ്കിലും പറഞ്ഞു തുടങ്ങാൻ ചേച്ചിയാണെങ്കിൽ എനിക്കൊരവസരംപോലും തന്നില്ല. ഞാൻ വെള്ളം കുടിച്ചു കഴിയുമ്പോൾ അപ്പോൾതന്നെ ഗ്ലാസ്സിൽ വെള്ളം നിറക്കുകയും, ചോറും കറിയും ഞാൻ ചോദിക്കാതെ തന്നെ എന്റെ പാത്രത്തിലേക്കിട്ടുതരികയും ചെയ്തു.
പാത്രത്തിൽ രണ്ടാമതും ഇട്ട ചോറുകൊണ്ടു എന്റെ വയറു നിറഞ്ഞതിനാൽ പിന്നെ വേണമെന്നു പറഞ്ഞോ, എന്തെങ്കിലും പറഞ്ഞു തുടങ്ങാനും പറ്റിയില്ല. ഭക്ഷണം കഴിഞ്ഞു ഞാൻ ഇന്നലെ രാത്രി കിടന്നിരുന്ന മുറിയിലേക്കു പോയി. അവിടെ എന്റെ പുസ്തകങ്ങൾ എല്ലാം അടുക്കി മല്ലികചേച്ചി വച്ചിട്ടുണ്ടായിരുന്നു.
ഇത്രയും നാൾ എന്നെ ബന്ദിച്ചിരുന്ന എന്തൊ ഒന്നു ഇപ്പോൾ ആരുമല്ലാത്ത രീതിയിൽ ആയതുപോലെ എനിക്കാ പുസ്തകങ്ങൾ കണ്ടപ്പോൾ തോന്നി. ഒന്നും ചെയ്യാനില്ലാത്ത അവസ്ത. മല്ലികചേച്ചിയാണെങ്കിൽ ഒന്നും മിണ്ടുന്നുമില്ലാ..എനിക്കാകെ എന്തൊ പോലെ തോന്നി.