ഞാനും ചേച്ചിമാരും
‘ എടാ നീ മൂത്രം ഒഴിക്കുവാൻ പോകുന്നുണ്ടൊ? ഇല്ലായെങ്കിൽ ഞാൻ വാതിൽ അടയ്ക്കുവാൻ പോവുകയാണു’ ‘ ഇല്ല’ ഞാൻ പതുക്കനെ പറഞ്ഞു കൊണ്ടു വീണ്ടും ബുക്കിലേക്കു തിരിഞ്ഞു.
മല്ലിക ചേച്ചി വാതിൽ അടച്ചിട്ടു താഴത്ത് ഒരു പായ വിരിച്ചു കിടന്നു. ഞാൻ ബർസാത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വായിച്ചു കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു തേങ്ങൽ കേട്ടു. ഞാൻ നോക്കിയപ്പോൾ മല്ലികചേച്ചി തലയിണയിൽ മുഖം അമർത്തി, രണ്ടു കൈകൊണ്ടും മുഖം അമർത്തി തേങ്ങുന്നതാണു.
എന്നു പറയണം എന്നറിയാതെ ഞാൻ നോക്കിക്കിടന്നു. ചേച്ചിയുടെ തേങ്ങലിന്റെ കാരണം ഞാൻ ആണെന്നും അതു എനിക്കു ആശ്വസിപ്പിക്കാൻ പറ്റാത്ത കാരണമാണെന്നും എനിക്കു മനസ്സിലായി. കുറച്ചു നേരം ഞാൻ ചേച്ചിയെതന്നെ നോക്കി കിടന്നു. ചേച്ചിയുടെ ഏങ്ങലടിയുടെ ശബ്ദം ഉയരുന്നതുപോലെ എനിക്കു തോന്നി. ഞാൻ രണ്ടും കല്പിച്ചു ചേച്ചിയുടെ തോളിൽ തൊട്ടു.
“ചേച്ചി “ പതുക്കനെ വിളിച്ചു. ചേച്ചിയോട് എന്താണു പറയേണ്ടതെന്നെനിക്കൊരൂഹവും ഇല്ലായിരുന്നു.
ചേച്ചിയുടെ ഏങ്ങലടി കൂടിയതെയുള്ളൂ… ഞാൻ ചെയ്ത തെറ്റിന്റെ കുറ്റബോധമാണൊ എന്തൊ, എനിക്കും ചേച്ചിയുടെ ആ എങ്ങലടി കണ്ടപ്പോൾ കണ്ണു നിറഞ്ഞു. ‘ ചേച്ചി.” അങ്ങനെ വിളിച്ചു കൊണ്ടു ഞാൻ ചേച്ചിയുടെ ഇടതുതോളിൽ അമർത്തിപിടിച്ചു ചേച്ചിയെ നിവർത്തി കിടത്തുവാൻ നോക്കി.