ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു
ഓഹോ.. അപ്പോ എന്നെ സ്ഥിരമായി കൈക്കലാക്കാൻ പോവുകയാണോ..
എന്തായാലും വേറെ അവകാശികളൊന്നും ഇല്ലാത്തതിനാൽ ധൈര്യമായിട്ട് എനിക്ക് സ്വന്തമാക്കാല്ലോ..
ഞാൻ ഉടുമ്പ് പിടിക്കുന്നപോലെ പിടിക്കുമേ.. പിന്നെ പിടിവിടീക്കാൻ പറ്റിയെന്ന് വരില്ല..
അങ്ങനെ സംഭവിക്കട്ടെ.. അതെനിക്ക് സന്തോഷമാണ്.
അപ്പോ നിനക്കൊരു കുടുംബം വേണ്ടേ..
എനിക്ക് മറ്റൊരു കുടുംബം ഉണ്ടാവില്ല.. ഞാനത് നേരത്തെ നിശ്ചയിച്ചതാ..
അതെന്താ അങ്ങനെ ചിന്തിക്കാൻ കാരണം ?
പ്ളസ്റ്റൂ കഴിഞ്ഞപ്പോ എനിക്ക് ഒരു ബൈക്ക് ആക്സിഡന്റുണ്ടായി. അന്ന് ഡോക്ടർ പറഞ്ഞു.. ഒരച്ഛൻ ആവുക 20 % chance ഉളെളന്ന്.. അതോടെ അക്കാര്യത്തിൽ ഒരു തീരുമാനം എടുത്തിരുന്നു.. പിന്നെ.. അതിന് മുന്നേ തന്നെ എന്റെ പെണ്ണ് എന്ന് ചിന്തിക്കുമ്പോഴൊക്കെ ഈ മുഖമേ മനസ്സിൽ വന്നിട്ടുള്ളൂ..
നീ പറയുന്നത് ഞാൻ വിശ്വസിക്കുന്നു. നിന്റെ വാക്കുകൾ സത്യമാണെന്നതിന് നിന്റെ ശബ്ദം തന്നെ ധാരാളം..
ഒരാൾ പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അത് ആ പറച്ചിലിൽ ഉണ്ടാവുമെന്നാ..
അത് കൊണ്ട് നീ ഇനി അതേക്കുറിച്ചൊന്നും പറയണ്ട..
എനിക്കിപ്പോ ഒരു സങ്കടമേയുള്ളൂ.. നിന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് മൂത്തതായിരുന്നു ഞാനെങ്കിൽ നിന്നെ നിയമപരമായി ഭർത്താവായി സ്വീകരിച്ചേനേ..
ഇപ്പോഴും അതിനെന്താ തടസ്സം.. 60 കാരനും 20 കാരിയും വിവാഹം കഴിക്കുന്നില്ലേ.. 60 കാരിയും 20 കാരനും വിവാഹം കഴിക്കുന്നില്ലേ..
One Response