ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു
പാവം. . പഠിക്കുന്ന കാലത്ത് നമ്മളെ കുറെ ചീത്ത പറഞ്ഞിട്ടുണ്ടെങ്കിലും രണ്ട് വർഷം മുമ്പ് അനിൽ അമ്മാവൻ (ഭർത്താവ്) മരിച്ചതിന് ശേഷം ആൾ സൈലന്റായായിരുന്നു ..
പിന്നെ കല്യാണത്തിനാ ഒന്ന് ഹാപ്പി ആയി കണ്ടത്.. ഇപ്പൊ വീണ്ടും ശോകമായി.
അവനും അവളും യാത്ര പറഞ്ഞു അകത്തേക്ക് പോയി.
ഞാനും ടീച്ചറും തിരികെ പുറപ്പെട്ടു.
ടീച്ചർ ഫ്രണ്ടിൽ തന്നെയാണ് ഇരുന്നത്.
ടീച്ചർ ആകെ സൈലന്റ് ആയല്ലോ.. അവർ പോയത് കൊണ്ടാണോ..!
അനിലേട്ടൻ പോയതിൽപ്പിന്നെ ആകെ ഇണ്ടായിരുന്നത് അവളാണ്.. ഇപ്പൊ അവളും അന്യ നാട്ടിലേക്ക് പോയി.
വിഷമിക്കണ്ട ടീച്ചറെ.. ദേ അർജുൻ എന്നോട് പറഞ്ഞിട്ടുണ്ട്.. ടീച്ചറുടെ എന്ത് ആവശ്യങ്ങളും ചെയ്ത് കൊടുക്കണമെ ന്ന്. എന്താവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാമതി.
ടീച്ചർ ഒന്ന് ചിരിച്ചു
അനിലേട്ടനും എന്റെ അമ്മയും ഒക്കെ ഒരേ ബസ് അപകടത്തിലല്ലെ പോയത്..
ഒന്നോർക്കുമ്പോൾ ടീച്ചർക്ക് സ്വന്തമെന്നു പറയാൻ മോളെങ്കിലും ഉണ്ട്.. എനിക്കത് പോലുമില്ലലോ !
സോറി മോനെ.. ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. ,എനിക്കറിയാം ഒരു ഘട്ടത്തിൽ നമ്മൾക്ക് നമ്മൾ തന്നെയേ ഉണ്ടാവുകയുള്ളൂന്ന്. .
എല്ലാവർക്കും അവരുടെ കാര്യമല്ലെ വലുത് ‘
ആ..ടീച്ചറെ.. ഈ വിഷയം നമുക്കങ്ങ് വിടാം.. അല്ലെങ്കിൽ നമ്മൾ രണ്ടുപേരും ശോകമായി പ്പോകും. ഇനിയും ഒരു മണിക്കൂർ ഡ്രൈവ് ഉള്ളതല്ലേ !