ഞങ്ങൾ രണ്ടാളും ഒരുപ്പോലെ ആഗ്രഹിച്ചു
ടീച്ചർ ഒന്ന് പുഞ്ചിരിച്ചു
നിന്നെ കണ്ടില്ലാലോ എന്ന് ഞാൻ അർജുനനോട് ചോദിച്ചിരുന്നു.. നിങ്ങൾ പഠിക്കുന്ന കാലത്തേ നല്ല കൂട്ടായിരുന്നല്ലോ ! നീ ഗൾഫ് ഒക്കെ നിർത്തി ഇവിടെ seattled ആയോ ?
ആ. . ടീച്ചറെ.. അമ്മ മരിച്ചതിൽപ്പിന്നെ വീട്ടിൽ ആരും ഇല്ലാലോ.. ടൗണിൽ രണ്ട് കടമുറി ഇട്ടിട്ടുണ്ട്. പിന്നെ ചെറിയ ഒരു സ്റ്റേഷനറി കടയും. അത് നോക്കി നടത്തുന്നു.
അപ്പോഴേക്കും അഹല്യയും അർജ്ജുനനും ഇറങ്ങാൻ നേരമായി.
അവരെ airport ൽ കൊണ്ട് ആക്കുന്ന ഡ്യൂട്ടി എനിക്കായിരുന്നു.
അമ്മയും കേറിക്കോ വരുന്ന വഴി സഞ്ജയ് ചേട്ടൻ വീട്ടിലിറക്കി തന്നോളും
അഹല്യ ടീച്ചറോട് പറഞ്ഞു..
ആ.. അത് ശെരിയാണല്ലോ എന്ന് അർജ്ജുനന്റെ സപ്പോർട്ടും.
അവര് മൂന്ന് പേരുമായി ഞാൻ എയർപോർട്ടിൽ എത്തി.
ചെക്കിൻ ചെയ്യുന്നതിന് മുന്നേ അഹല്യ സിന്ധുടീച്ചറെ കെട്ടിപിടിച്ചു കുറെ സംസാരിക്കുന്നുണ്ടായിരുന്നു.
അർജുൻ എന്റെ അടുത്തേക്ക് വന്നു
അപ്പൊ.. പോട്ടെ അളിയാ, അടുത്ത വരവിന് കൂടാം.
ഓകെ ടാ. . ഇനിയിപ്പോ പെണ്ണും പിടക്കോഴിയും ആയ നിന്നെ നാട്ടിലേക്ക് വന്നാലും ഫ്രീയായി കിട്ടാൻ പോണോന്നുമില്ല.. ഹ..ഹ !! എന്നാലും വരുമ്പോ കുപ്പി കൊണ്ടവരാതിരിക്കണ്ട !!
അർജുൻ സിന്ധുടീച്ചറെ നോക്കിയിട്ട് എന്നോട് പറഞ്ഞു..