നിമിഷം – ഞാൻ ഏതാണ്ട് എട്ടാം ക്ലാസ് മുതൽ തന്നെ ബോർഡിങ്ങുകളിലും വനിതാ ഹോസ്റ്റലുകളിലും പിന്നെ വർക്കിംങ് വിമൺസ് ഹോസ്റ്റലുകളിലുമാണ് താമസിച്ചുവന്നത്.
കൊച്ചിയിലെ പ്രമുഖ പ്രസിദ്ധീകരണ വിഭാഗത്തിൽ പ്രൂഫ് റീഡറായി ജോലി കിട്ടിയപ്പോൾ ഹോസ്റ്റൽ ജീവിതം അവസാനിപ്പിക്കാനും ഒരു കുടുംബത്തോടൊപ്പം ജീവിക്കാനും ആഗ്രഹിച്ചു.
വർക്കിംങ്ങ് വിമൺസ് ഹോസ്റ്റലിൽ ഏഴ് മണിക്കു മുമ്പ് എത്തണമെന്നും അതിനാൽ ആറ് ആകുമ്പോൾ ഓഫീസിൽ നിന്നും ഇറങ്ങേണ്ടി വരുന്നതും ബുദ്ധിമുട്ടായപ്പോൾ എന്റെ സേറിന്റെ ഭാര്യയോട് ഞാൻ ഇക്കാര്യം പറഞ്ഞു.
അറ് മണിക്ക് ഓഫീസിൽനിന്നും ഇറങ്ങുന്നത് പ്രൂഫ് റീഡിങ് സെക്ഷനിൽ പ്രശ്നമാവുന്നുണ്ട്. വൈകിയാൽ എനിക്കത് അതിനേക്കാൾ പ്രശ്നവും. വേറെ എവിടെയെങ്കിലും അക്കോമഡേഷൻ കിട്ടിയാൽ കുറച്ചു കൂടി വൈകി ഇറങ്ങാമായിരുന്നു എന്നാണ് ഞാൻ മാഡത്തോടു പറഞ്ഞത്.
മാഡം അപ്പോൾത്തന്നെ എന്നെ കുറെക്കൂടി ചൂഷണം ചെയ്യാമെന്നു മനസ്സില്‍ കണ്ടു, സഹായം ചെയ്തു തരുന്ന മാതിരി ഒരു പേയിങ് ഗസ്റ്റ് അക്കോമഡേഷൻ ഉണ്ടാക്കിത്തന്നു.
ഒരു ക്രിസ്റ്റ്യൻ ഫാമിലിയോടൊപ്പമായി രുന്നു എന്റെ താമസം. ഫുഡ് സഹിതം ആയിരത്തി അഞ്ഞൂറു മാത്രം.
അവിടെ ബിഎസ്സിക്കു പഠിക്കുന്ന കായികതാരം കൂടിയായ മിനി വര്ക്കിയും അവളുടെ അമ്മയുമാണുള്ളത്. . മിനിയുടെ അപ്പൻ വര്ക്കി ദുബായിലാണു. മിസ്സിസ് വർക്കി ഇടക്കിടെ ദുബായിയിൽ പോകും. അപ്പോൾ മിനിക്കു ഒരു കൂട്ടാകുമെന്നു കൂടി കരുതിയാണ് എന്നെ പേയിംഗ് ഗസ്റ്റായി പരിഗണിച്ചത്.
3 Responses