ഞാനും എന്റെ പെണ്ണും..
“അയ്യോ പിണങ്ങല്ലേ അർപ്പിതേ…”
ഫോൺ കട്ടായപ്പോ എനിക്ക് മനസിലായി അവൾക്ക് ഇതിലൊക്കെ ആവശ്യമില്ലാത്ത ആകാംക്ഷയുമുണ്ട്, എന്നാൽ ഞാൻ അല്ലാതെ വേറേ ആരും പറഞ്ഞുകൊടുക്കാനുമില്ല. എന്നാൽ പറഞ്ഞു കൊടുത്താൽ ഞാൻ മോശക്കാരനാകുകയും ചെയ്യും. ഇതുപോലെ ഒരു നിഷ്ക്കു പെണ്ണിനെ കെട്ടുന്ന എനിക്ക് അവാർഡ് തരണം!!
വീക്കെൻഡ് ഞങ്ങൾ ഫോർട്ട് കൊച്ചിയിൽ പോയിരുന്നു. ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്‌ണനും ചേർന്ന് പാടുന്ന പദയാത്ര കേട്ടുകൊണ്ട് ഞാനും അവളും കൈകോർത്തു നടന്നു.
അവൾക്ക് രാത്രി ഇതുപോലെ അവസാനിക്കാതെ നടക്കാനും ഒപ്പം ഉറക്കെ ഉറക്കെ പാടാനും ഒത്തിരിയിഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞാനതും കേട്ടുകൊണ്ട് അവളുടെ കവിളിൽ ഒരുമ്മകൊടുത്തു.
ഓഫീസിൽ എല്ലാരോടും ഞാൻ വിവാഹത്തിന്റെ ഡേറ്റ് ഉറപ്പിച്ചതും മറ്റും പറഞ്ഞു, അന്നേരമാണ് വീണ്ടും കോമഡി. രമിത ഉച്ചയ്ക്ക് വിളിച്ചു, ഞാൻ
എടുക്കാൻ പോയില്ല, എന്തോ പുലിവാല് കേസാണ് എന്ന് ഞാനൂഹിച്ചു. പക്ഷെ ഇത്തവണ അർപ്പിത തന്നെ പറഞ്ഞു എന്താന്ന് സംഭവംമെന്നു ചോദിക്കെന്ന്..
അങ്ങനെ അവളുടെ ഉപദേശം കേട്ട് ഞാൻ, ചെറിയ പേടിയോടെ അവളെ വിളിച്ചു.
“ഹാ രമിതാ പറയൂ..”
“തന്റെ കല്യാണം ഉറപ്പിച്ചോ മോഹിത്..”
“അതേല്ലോ…”
“അതെയല്ലേ…”
“എന്താടോ സ്വരത്തിൽ ഒരു വിഷാദം പോലെ… തന്റെയെപ്പോഴാ കല്യാണം…”