ഞാനും എന്റെ പെണ്ണും..
“അത് …” അവൾ മറുപടി പറയാൻ പരുങ്ങിയപ്പോൾ ചോദിക്കണ്ടായിരുന്നു തോന്നി.
“ഹേ ഞാൻ വെറുതെ ചോദിച്ചതാ,
ട്ടോ….വിഷമം ആയെങ്കിൽ സോറി…”
“അങ്ങേനെയല്ല, അവനെ ഞാൻ ഒത്തിരി ഇഷ്ടപെട്ടിരിന്നു, പക്ഷെ 6 മാസം മുൻപ്, എന്തോ ഒരു സില്ലി കാരണം കൊണ്ട് എന്നെ വേണ്ടാന്നു പറഞ്ഞു പോയി….”
“തനിക്ക് വിഷമം ഉണ്ടോ ഇപ്പോഴും …”
“ഹേ നോ, അന്നുണ്ടായിരുന്നു. പക്ഷെ ഞാനതൊക്കെ മറന്നു ഏട്ടാ …പിന്നെ….ഏട്ടനെന്തിനാ എന്റെ കാര്യം രഞ്ജിത ചേച്ചിയോട് ചോദിച്ചേ …”
“അല്ല, അമ്മ എനിക്ക് പെൺകുട്ടിയെ നോക്കുന്ന തിരക്കാണ്….അതുകൊണ്ട് പരിചയമുള്ള കൂട്ടത്തിൽ ആദ്യം വന്നത് തന്റെ മുഖമാണ്, പക്ഷെ തനിക്കൊരു അഫയർ ഉള്ള കാര്യം രഞ്ജിതചേച്ചി വഴി എന്റെ അമ്മയും അറിഞ്ഞിരുന്നു, സൊ അമ്മയ്ക്ക് ആ പ്രൊപ്പോസലിൽ ഇന്ട്രെസ്റ് ഉണ്ടായിരുന്നില്ല ….”
“ഉം ….ശെരി, പോകാം ഏട്ടാ.” അവൾ വൃകൃതമായി ഒന്ന് ചിരിച്ചുകൊണ്ട് കോഫി ടെബിളിലേക്ക് വച്ചു.
തിരികെ ഹോസ്റ്റൽ എത്തുന്നത്വരെ അവളുടെ മുഖം താഴ്ന്നിരുന്നു…
“എന്താ അർപ്പിത …”
“ഒന്നുല്ല ….ഞാൻ പോട്ടെ, നല്ല വർക്ക് ലോഡ് ഉണ്ടായിരുന്നു, റെസ്റ്റ് എടുക്കണം എന്നുണ്ട്….”
അവൾ ബൈക്കിൽ നിന്നുമിറങ്ങി തിരിഞ്ഞു നോക്കാതെ ഹോസ്റ്റലിലേക്ക് നടന്നു,
പെണ്ണിന്റെ മനസ് അറിയണമെങ്കിൽ അവൾ തന്നെ വിചാരിക്കണമല്ലോ,