ഞാനും എന്റെ പെണ്ണും..
“ശെരി ശെരി….ഇനി അങ്ങനെ വിചാരിച്ചോളാം ഏട്ടാ ….” ചിരിച്ചുകൊണ്ടവൾ സമ്മതിച്ചു.
“ഉം ….”
ഞാൻ അന്നത്തെ വർക്ക് വേഗം തീർത്തുകൊണ്ട് ബാക്കി പതിവുപോലെ രാത്രി ചെയ്യാമെന്ന വ്യവസ്‌ഥയിൽ ബൈക്കുമെടുത്തു കടവന്ത്ര ഐസിസി ബാങ്കിന് മുന്നിൽ വെയ്റ്റ് ചെയ്തു.
“ഹായ് ….ഏട്ടാ” പിറകിൽ നിന്നും അർപ്പിത വിളിച്ചു.
“പോകാം ല്ലേ ….”
“ഉം ….ഒരുമിനിറ്റ് …” അവൾ ചുരിദാറിന്റെ ഷാൾ ഒക്കെ നേരെയിട്ട് ഇച്ചിരി അകലം പാലിച്ചു.
“കുറെ ഗട്ടറുള്ള വഴിയാ …ചേർന്നിരിക്ക് പെണ്ണെ …”
“ഹിഹി …ശെരി.” അവൾ ചിരിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.
“അമ്മയോട് പറഞ്ഞോ എന്നെ കണ്ട കാര്യം …”
“ഉം പറഞ്ഞു, പേടിയുണ്ടെന്നു പറഞ്ഞിട്ട്, ഏട്ടനെ വെറുതെ ഓരോന്നു പറഞ്ഞു ബുദ്ധിമുട്ടിക്കണ്ട എന്ന് അമ്മ പറഞ്ഞു…..”
“ഹേ അതൊന്നും സാരമില്ല, ഞാനല്ലേയുള്ളൂ ഇപ്പൊ നിനക്ക്….”
“ഉം …” അവളുടെ പുഞ്ചിരി റിയർ വ്യൂ മിററിൽ കാണുമ്പോ എന്റെ നെഞ്ചിലേക്ക് അവൾ പതിയെ ഇറങ്ങിക്കൊണ്ടിരുന്നു.
ഇടപ്പള്ളിയിലെ കോഫീ ഷോപ്പിലേക്ക് കയറികൊണ്ട് ഞാനും അവളും ഒന്നിച്ചിരുന്നു.
“തന്നോട് ഒരു കാര്യം ചോദിക്കണമെന്ന് വെച്ചിരിക്കയായിരുന്നു …”
“എന്താ ഏട്ടാ …”
“അർപ്പിതയ്ക്ക് ഒരു അഫയർ ഉള്ള കാര്യം, രഞ്ജിത ചേച്ചി പറഞ്ഞിട്ടുണ്ടായിരുന്നു …അതിപ്പോഴും ഉണ്ടോ?”