ഞാനും എന്റെ പെണ്ണും..
മുഖത്തോടു മുഖം നോക്കി ഞങ്ങൾ കുറെ നേരം വിശേഷങ്ങളൊക്കെ സംസാരിച്ചു, അവളുടെ അടുത്തിരുന്ന പയ്യൻ അവന്റെ സ്റ്റോപ്പ് ആയപ്പോൾ എണീറ്റ് പോയി.
“ഇങ്ങോട് വാ …” അവളെന്നെ ക്ഷണിച്ചപ്പോൾ ഞാൻ അവളുടെ അടുത്തെക്കിരുന്നു. അവളുടെ മുടിയുടെ അഴക് മുൻപും ഞാൻ കാണുമ്പോ ആസ്വദിച്ചിരുന്ന ഒന്നാണ്, മുടി മാത്രമല്ല അവളുടെ ചിരിയും. അത്രയും മനോഹരമായി ചിരിക്കുന്ന, ഒരു കുട്ടിയും ഫാമിലിയിൽ ഇല്ലെന്നു തന്നെ പറയാം.
“അർപ്പിത സ്റ്റെയ് ഒക്കെ റെഡി ആയോ.?”
“ലിസി ഹോസ്പിറ്റൽ റോഡില്ലെ അവിടെ ഒരു വിമൻസ് ഹോസ്റ്റൽ ആണ്…”
“അവിടെ എവിടെയാണ് ….ഞാനും അവിടെ തന്നെയാണ് ട്ടോ, നമ്മുടെ ശേഖരമാമ്മയുടെ ഫ്ലാറ്റിൽ…” ആകാംഷയോടെ ഞാൻ ചിരിച്ചു പറഞ്ഞു.
“ആഹ് എനിക്കിവിടെ വലിയ പരിചയമൊന്നുമില്ലാന്നു അറിയാല്ലോ…”
പക്ഷെ ഞാനും ഓർത്തു എന്റെ ഫ്ലാറ്റിന്റെ ലൈനിൽ മുഴുവനും വിമൻസ് ഹോസ്റ്റൽ ആണ്, ഇനി അവിടെയെങ്ങാനും ആയിരിക്കുമോ ?
“എന്താ ആലോചിക്കുന്നത് ഏട്ടാ …”
“അല്ലേടാ …എന്റെ ഫ്ലാറ്റും അവിടെ തന്നെയാണ്, മിക്കവാറും അടുത്തായിരിക്കും …”
“ആയിരിക്കട്ടെ ….”
കുറെ നേരം അവളോട് സംസാരിച്ചപ്പോൾ, അവൾക്ക് കൊച്ചിയിലേക്ക് താമസം മാറുന്നതിനൊക്കെ നല്ല പേടിയുണ്ടെന്നു മനസിലായി, ഒന്നാമത് ഡിഗ്രി വരെ വീട്ടിൽ നിന്നും വേറെയെങ്ങും നില്കാതെ പഠിക്കാൻ പോയി വന്ന കുട്ടിയല്ലേ, ആദ്യമായാണ് ഹോസ്റ്റലിൽ നില്കുന്നതൊക്കെ, പക്ഷെ അവളുടെ അച്ഛൻ ഈയിടെ അവളുടെ കല്യാണത്തെക്കുറിച്ചൊക്കെ സീരിയസ് ആയിട്ട് സംസാരിക്കുന്നുണ്ട്
എന്ന് പറഞ്ഞു. അതിനു മുൻപ് ഒരു ജോലി വേണമെന്ന ഒരാഗ്രഹം കൊണ്ടാണ് അർപ്പിത വീട്ടിൽ നിന്നും ദൂരെയായിയിട്ടും കൊച്ചിയിലേക്ക് വന്നത്.