ഞാനും എന്റെ പെണ്ണും..
“മോഹിത് ഏട്ടാ…”
അവളുടെ കുഞ്ഞു കുട്ടികളുടെ പോലുള്ള ശബ്ദത്തിൽ എന്നെ വിളിച്ചു. അവളുടെ കണ്ണിൽ വല്ലാത്തൊരാകാംഷ നിഴലടിച്ചു.
“അർപ്പിത..സോറി മോളെ, ഞാൻ പെട്ടന്ന്, എനിക്ക് മനസിലായില്ല..സോറി”
“ഇറ്റ്‌സ് ഒക്കെ….ഏട്ടൻ പുറത്തുന്നു നടന്നു പോകുന്നത് ഞാൻ ജസ്റ്റ് കണ്ടു, ഇങ്ങോട്ടേക്ക് വരുമെന്നു എക്സ്പെക്റ്റ് ചെയ്തില്ല.”
“അർപ്പിത എങ്ങോട്ടാ.”
“കൊച്ചിലേക്കാണ്…ഏട്ടാ, സെക്കൻഡ് ടൈം പോകുകയാണ്. ഐസിസി ബാങ്കിൽ ജോലി കിട്ടി. ചെന്നൈ അല്ലെങ്കിൽ കൊച്ചി ആയിരുന്നു ലൊക്കേഷൻ ഞാൻ
കുറച്ചൂടെ സൗകര്യം ഇവ്ടെയായണ്ട്…ഇങ്ങോട്ടേക്ക് വന്നു.”
അർപ്പിതയുടെ കണ്ണിൽ, തനിച്ചു യാത്ര ചെയ്യുന്നതിനാലുള്ള പേടിയും ആശ്ചര്യവും കുറഞ്ഞുകൊണ്ട് അവൾ കംഫോര്ട് ആയി വന്നുകൊണ്ടിരുന്നു. അവളുടെ മുൻപിലേക്കിട്ട കറുത്ത മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.
“ആഹ്..സൂപ്പർബ്….
അമ്മ അച്ഛനൊക്കെ സുഖമാണല്ലോ… എത്ര നാളായി നമ്മൾ കണ്ടിട്ട്…ല്ലേ”
“ശെരിയാ ഏട്ടാ.. ഞാനും വല്യമ്മേടെ വീട്ടിലേക്ക് വരുമ്പോ മാത്രല്ലേ ഏട്ടനെ കാണാറുള്ളു…”
“ഇപ്പോഴും പാട്ടൊക്കെ പഠിക്കുന്നുണ്ടോ അർപ്പിത…”
“ഹേയ് നിർത്തി. പഠിത്തവും ജോലിയും എല്ലാം കൂടിയായപ്പോ.”
“തനിക്ക് താഴെ അനിയനും അനിയത്തിയും അല്ലെ അർപ്പിത…”
“ഉം..”
അർപ്പിത എന്റെ അമ്മയുടെ ചേച്ചിയുടെ ഭർത്താവിന്റെ പെങ്ങളുടെ മോളാണ്, വിശേഷങ്ങൾക്കും ഉല്സവങ്ങള്ക്കും മാത്രമാണ് ഞങ്ങളുടെ കണ്ടുമുട്ടലെന്നു പറയുന്നത്. അതുകൊണ്ടു തന്നെ ഞങ്ങളത്രയ്ക്ക് ക്ലോസ് അല്ല. പിന്നെ അർപിതയുടെ അച്ഛൻ ആളിത്തിരി സ്ട്രിക്ട് ആണ്, അതുകൊണ്ട് അവളധികമൊരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നോടും അവൾ കാര്യമായിട്ടിതുവരെ സംസാരിച്ചിട്ടില്ല. മൊത്തത്തിൽ പേടിയുള്ള ഒരു പാവം കുട്ടിയാണ്.
മുഖത്തോടു മുഖം നോക്കി ഞങ്ങൾ കുറെ നേരം വിശേഷങ്ങളൊക്കെ സംസാരിച്ചു, അവളുടെ അടുത്തിരുന്ന പയ്യൻ അവന്റെ സ്റ്റോപ്പ് ആയപ്പോൾ എണീറ്റ് പോയി.
“ഇങ്ങോട് വാ …” അവളെന്നെ ക്ഷണിച്ചപ്പോൾ ഞാൻ അവളുടെ അടുത്തെക്കിരുന്നു. അവളുടെ മുടിയുടെ അഴക് മുൻപും ഞാൻ കാണുമ്പോ ആസ്വദിച്ചിരുന്ന ഒന്നാണ്, മുടി മാത്രമല്ല അവളുടെ ചിരിയും. അത്രയും മനോഹരമായി ചിരിക്കുന്ന, ഒരു കുട്ടിയും ഫാമിലിയിൽ ഇല്ലെന്നു തന്നെ പറയാം.
“അർപ്പിത സ്റ്റെയ് ഒക്കെ റെഡി ആയോ.?”
“ലിസി ഹോസ്പിറ്റൽ റോഡില്ലെ അവിടെ ഒരു വിമൻസ് ഹോസ്റ്റൽ ആണ്…”
“അവിടെ എവിടെയാണ് ….ഞാനും അവിടെ തന്നെയാണ് ട്ടോ, നമ്മുടെ ശേഖരമാമ്മയുടെ ഫ്ലാറ്റിൽ…” ആകാംഷയോടെ ഞാൻ ചിരിച്ചു പറഞ്ഞു.
“ആഹ് എനിക്കിവിടെ വലിയ പരിചയമൊന്നുമില്ലാന്നു അറിയാല്ലോ…”
പക്ഷെ ഞാനും ഓർത്തു എന്റെ ഫ്ലാറ്റിന്റെ ലൈനിൽ മുഴുവനും വിമൻസ് ഹോസ്റ്റൽ ആണ്, ഇനി അവിടെയെങ്ങാനും ആയിരിക്കുമോ ?
“എന്താ ആലോചിക്കുന്നത് ഏട്ടാ …”
“അല്ലേടാ …എന്റെ ഫ്ലാറ്റും അവിടെ തന്നെയാണ്, മിക്കവാറും അടുത്തായിരിക്കും …”
“ആയിരിക്കട്ടെ ….”
കുറെ നേരം അവളോട് സംസാരിച്ചപ്പോൾ, അവൾക്ക് കൊച്ചിയിലേക്ക് താമസം മാറുന്നതിനൊക്കെ നല്ല പേടിയുണ്ടെന്നു മനസിലായി, ഒന്നാമത് ഡിഗ്രി വരെ വീട്ടിൽ നിന്നും വേറെയെങ്ങും നില്കാതെ പഠിക്കാൻ പോയി വന്ന കുട്ടിയല്ലേ, ആദ്യമായാണ് ഹോസ്റ്റലിൽ നില്കുന്നതൊക്കെ, പക്ഷെ അവളുടെ അച്ഛൻ ഈയിടെ അവളുടെ കല്യാണത്തെക്കുറിച്ചൊക്കെ സീരിയസ് ആയിട്ട് സംസാരിക്കുന്നുണ്ട്
എന്ന് പറഞ്ഞു. അതിനു മുൻപ് ഒരു ജോലി വേണമെന്ന ഒരാഗ്രഹം കൊണ്ടാണ് അർപ്പിത വീട്ടിൽ നിന്നും ദൂരെയായിയിട്ടും കൊച്ചിയിലേക്ക് വന്നത്.
ത്രീശൂർ എത്തിയപ്പോൾ അവൾ എന്റെ തോളിൽ ചാഞ്ഞു ചെറുതായിട്ട് മയങ്ങി, ട്രെയിനിയിൽ മിക്കപ്പോഴും വരുമ്പോ എന്നെ മൈൻഡ് ചെയ്യാത്ത ചില പെൺകുട്ടികൾ ഉണ്ട്, അതായത് വെള്ളിയാഴ്ച നാട്ടിലേക്ക് വരുമ്പോളും കാണും തിങ്കളാഴ്ച പോകുമ്പോഴും കാണും, പക്ഷെ പരിചയമൊന്നും ആരുമായും ഇല്ല. ഇന്നിപ്പോ അർപ്പിത എന്റെ തോളിൽ ചാഞ്ഞിരിക്കുമ്പോ അവരെന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടപ്പോൾ ……
മനസ്സിൽ ഒരു സന്തോഷം, ഇന്നേവരെ ഞാൻ ഒരു പെൺകുട്ടിയുടെ കൂടെ ഇതുപോലെ ഇരുന്നിട്ടില്ല എന്നത് തന്നെയാണ് അതിനു കാരണം.
ആലുവ എത്തിയപ്പോൾ അർപ്പിത കണ്ണ് തുറന്നു. നമുക്കൊരു “ഓട്ടോ എടുത്തു പോകാം കേട്ടോ”. അവളതിന് ചിരിച്ചു സമ്മതിച്ചു. അവളുടെ ഹോസ്റ്റലിന്റെ കാർഡ് ഞാൻ വാങ്ങിച്ചപ്പോൾ ആ പേര് പരിചയമില്ലെങ്കിലും അത് എന്റെ ഫ്ലാറ്റ് നിൽക്കുന്ന അതെ റോഡ് തന്നെയാണെന്നു ഞാൻ മനസിലാക്കി. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അപ്പോൾ. അങ്ങനെ എനിക്കും അവൾക്കും ഒരുപോലെ ഇറങ്ങേണ്ട സ്പോട് എത്തി. ഞാനാദ്യം ഇറങ്ങി മുന്നിലെ ഹോസ്റ്റലിലേക്ക് നോക്കി. ലാവെൻഡർ എന്നപേരിൽ ഉള്ള വിമൻസ് ഹോസ്റ്റൽ. അതെന്റെ ഫ്ലാറ്റിന്റെ നേരെ ഓപ്പോസിറ് തന്നെയാണ്. പേര് ഞാനധികം ശ്രദ്ധിച്ചിട്ടില്ലെങ്കിലും ഒന്ന് രണ്ടു കുട്ടികളെ ഞാൻ അവിടെ കണ്ടത് ഓർത്തു, സുന്ദരികൾ ഒരുപാടുള്ള ഹോസ്റ്റൽ ആണ്.
“ആഹാ.. ഞാൻ പറഞ്ഞപോലെ ഇവിടെ തന്നെയാണ്….അടിപൊളി!!! ശെരി അർപ്പിതയ്ക്ക് എപ്പോഴാണ് ഓഫീസിൽ പോകേണ്ടത്”
“ഇപ്പൊ 9 ആയില്ലേ ….കഴിച്ചിട്ട് പോകണം. ഞാനും വിചാരിച്ചില്ല, ഇത്രയും അടുത്തായിരിക്കുമെന്ന് ….”
“വൈകീട് എത്ര മണിയാകും ഇറങ്ങാൻ ….” ഓട്ടോകാരനു പൈസ കൊടുക്കുമ്പോ ഞാൻ ചോദിച്ചു.
“ആഹ് മെയ് ബി 5.”
“എന്റെ കൈയിൽ ബൈക്കുണ്ട്, എന്തേലും എമർജൻസി ആണെങ്കിൽ വിളിച്ചാ മതി ….ആഹ് എന്റെ നമ്പർ തന്നില്ലാലോ….”
നമ്പർ പരസ്പരം എക്സ്ചേഞ്ജ് ചെയ്ത ശേഷം, അവൾ ഹോസ്റ്റലിലേക്ക് കയറി, അവളുടെ പിൻഭാഗം കണ്ടതും, എനിക്കുള്ളിൽ കുസൃതി മോഹങ്ങൾ ഉദിച്ചു. പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് പെണ്ണുങ്ങളുടെ അവിടെ അത്രക്കിഷ്ടമാണ് ….
ഞാൻ ഫ്ലാറ്റിൽ കയറി സാധങ്ങളൊക്കെ വെച്ചിട്ട് ബൈക്കും എടുത്തു ഓഫിസിലേക്ക് കയറി. പണി കുറച്ചുണ്ടായിരുന്നത് കൊണ്ട് മൊബൈൽ നോക്കാനധികം പറ്റിയില്ല, എന്നാലും ലഞ്ച് ടൈംനു കഴിച്ചോ എന്ന് മാത്രമൊരു മെസ്സേജ് അർപ്പിത എനിക്കയച്ചു. പക്ഷെ ഞാനതു കാണുന്നത് 4 മണിക്ക് ചായകുടിക്കുമ്പോ ആണ്.
ഞാനപ്പോൾ തിരിച്ചു അവളെ ഒന്ന് വിളിച്ചു.
“അർപ്പിത ….ഇറങ്ങാറായോ ….”
“ഉഹും ഏട്ടാ ….5 മണിയാകും.”
“ഞാൻ വിളിയ്ക്കാൻ വരട്ടെ…”
“അത്…ഞാനതെങ്ങനെ ചോദിക്കുമെന്നറിയാതെ ഇരിക്കുവാണ്…”
“എന്താടി പൊട്ടി….നിന്നോട് പറഞ്ഞതല്ലേ, എന്ത് വേണേലും പറഞ്ഞോളാനായി
എന്തിനാ ഇങ്ങനെ ഡിസ്റ്റൻസ് കീപ് ചെയ്യുന്നേ ? എട്ടാന്നു വിളിച്ചോ, പക്ഷെ ഫ്രണ്ട്നെ പോലെ കണ്ടാമതി…”
“ശെരി ശെരി….ഇനി അങ്ങനെ വിചാരിച്ചോളാം ഏട്ടാ ….” ചിരിച്ചുകൊണ്ടവൾ സമ്മതിച്ചു.
“ഉം ….”
ഞാൻ അന്നത്തെ വർക്ക് വേഗം തീർത്തുകൊണ്ട് ബാക്കി പതിവുപോലെ രാത്രി ചെയ്യാമെന്ന വ്യവസ്‌ഥയിൽ ബൈക്കുമെടുത്തു കടവന്ത്ര ഐസിസി ബാങ്കിന് മുന്നിൽ വെയ്റ്റ് ചെയ്തു.
“ഹായ് ….ഏട്ടാ” പിറകിൽ നിന്നും അർപ്പിത വിളിച്ചു.
“പോകാം ല്ലേ ….”
“ഉം ….ഒരുമിനിറ്റ് …” അവൾ ചുരിദാറിന്റെ ഷാൾ ഒക്കെ നേരെയിട്ട് ഇച്ചിരി അകലം പാലിച്ചു.
“കുറെ ഗട്ടറുള്ള വഴിയാ …ചേർന്നിരിക്ക് പെണ്ണെ …”
“ഹിഹി …ശെരി.” അവൾ ചിരിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.
“അമ്മയോട് പറഞ്ഞോ എന്നെ കണ്ട കാര്യം …”
“ഉം പറഞ്ഞു, പേടിയുണ്ടെന്നു പറഞ്ഞിട്ട്, ഏട്ടനെ വെറുതെ ഓരോന്നു പറഞ്ഞു ബുദ്ധിമുട്ടിക്കണ്ട എന്ന് അമ്മ പറഞ്ഞു…..”
“ഹേ അതൊന്നും സാരമില്ല, ഞാനല്ലേയുള്ളൂ ഇപ്പൊ നിനക്ക്….”
“ഉം …” അവളുടെ പുഞ്ചിരി റിയർ വ്യൂ മിററിൽ കാണുമ്പോ എന്റെ നെഞ്ചിലേക്ക് അവൾ പതിയെ ഇറങ്ങിക്കൊണ്ടിരുന്നു.
ഇടപ്പള്ളിയിലെ കോഫീ ഷോപ്പിലേക്ക് കയറികൊണ്ട് ഞാനും അവളും ഒന്നിച്ചിരുന്നു.
“തന്നോട് ഒരു കാര്യം ചോദിക്കണമെന്ന് വെച്ചിരിക്കയായിരുന്നു …”
“എന്താ ഏട്ടാ …”
“അർപ്പിതയ്ക്ക് ഒരു അഫയർ ഉള്ള കാര്യം, രഞ്ജിത ചേച്ചി പറഞ്ഞിട്ടുണ്ടായിരുന്നു …അതിപ്പോഴും ഉണ്ടോ?”
“അത് …” അവൾ മറുപടി പറയാൻ പരുങ്ങിയപ്പോൾ ചോദിക്കണ്ടായിരുന്നു തോന്നി.
“ഹേ ഞാൻ വെറുതെ ചോദിച്ചതാ,
ട്ടോ….വിഷമം ആയെങ്കിൽ സോറി…”
“അങ്ങേനെയല്ല, അവനെ ഞാൻ ഒത്തിരി ഇഷ്ടപെട്ടിരിന്നു, പക്ഷെ 6 മാസം മുൻപ്, എന്തോ ഒരു സില്ലി കാരണം കൊണ്ട് എന്നെ വേണ്ടാന്നു പറഞ്ഞു പോയി….”
“തനിക്ക് വിഷമം ഉണ്ടോ ഇപ്പോഴും …”
“ഹേ നോ, അന്നുണ്ടായിരുന്നു. പക്ഷെ ഞാനതൊക്കെ മറന്നു ഏട്ടാ …പിന്നെ….ഏട്ടനെന്തിനാ എന്റെ കാര്യം രഞ്ജിത ചേച്ചിയോട് ചോദിച്ചേ …”
“അല്ല, അമ്മ എനിക്ക് പെൺകുട്ടിയെ നോക്കുന്ന തിരക്കാണ്….അതുകൊണ്ട് പരിചയമുള്ള കൂട്ടത്തിൽ ആദ്യം വന്നത് തന്റെ മുഖമാണ്, പക്ഷെ തനിക്കൊരു അഫയർ ഉള്ള കാര്യം രഞ്ജിതചേച്ചി വഴി എന്റെ അമ്മയും അറിഞ്ഞിരുന്നു, സൊ അമ്മയ്ക്ക് ആ പ്രൊപ്പോസലിൽ ഇന്ട്രെസ്റ് ഉണ്ടായിരുന്നില്ല ….”
“ഉം ….ശെരി, പോകാം ഏട്ടാ.” അവൾ വൃകൃതമായി ഒന്ന് ചിരിച്ചുകൊണ്ട് കോഫി ടെബിളിലേക്ക് വച്ചു.
തിരികെ ഹോസ്റ്റൽ എത്തുന്നത്വരെ അവളുടെ മുഖം താഴ്ന്നിരുന്നു…
“എന്താ അർപ്പിത …”
“ഒന്നുല്ല ….ഞാൻ പോട്ടെ, നല്ല വർക്ക് ലോഡ് ഉണ്ടായിരുന്നു, റെസ്റ്റ് എടുക്കണം എന്നുണ്ട്….”
അവൾ ബൈക്കിൽ നിന്നുമിറങ്ങി തിരിഞ്ഞു നോക്കാതെ ഹോസ്റ്റലിലേക്ക് നടന്നു,
പെണ്ണിന്റെ മനസ് അറിയണമെങ്കിൽ അവൾ തന്നെ വിചാരിക്കണമല്ലോ,
“അർപ്പിത….”
ഞാൻ ഒന്നുടെ വിളിച്ചെങ്കിലും അവൾ മറുപടിയൊന്നും തന്നില്ല. അവൾ ഇച്ചിരി കഴിഞ്ഞിട്ട് ഫോൺ വിളിക്കുമായിരിക്കും എന്നും പ്രതീക്ഷിച്ചു ഞാൻ ബാക്കിയുള്ള ജോലി ചെയ്യാൻ തുടങ്ങി. വർക്ക് ഏതാണ്ട് റെഡിയായപ്പോൾ ഞാൻ അത് അപ്‌ലോഡ് ചെയ്തു കൊടുത്തു. പിന്നെ ഞാൻ കുറച്ചു മീൻ വാങ്ങിക്കാൻ പോയ ശേഷം ഫ്ലാറ്റിലേക്ക് തിരിച്ചെത്തി, ചോറും മീൻ മുളകിലിട്ടതും ഉണ്ടാക്കിയ ശേഷം ലാപ്ടോപ്പിൽ എന്തേലും സീരീസ് കാണാമെന്നു വെച്ച് ഞാനത് തുറന്നു.
[ തുടരും ]