ഞാനും എന്റെ അമ്മാവനും
പുള്ളിക്കാണെങ്കിൽ ഒന്നിനെ വളച്ചു കെട്ടാനുള്ള സാമർത്ഥ്യമൊന്നും ഇല്ലാതാനും. അങ്ങനെയുള്ളവരാണല്ലോ വീട്ടുകാരുടെ കറവപ്പശു വാക്കുന്നത്..!!
ജയിൻ ചേട്ടന് നല്ലൊരു ജോലി ഉള്ളതുകൊണ്ട് അത്യാവശ്യത്തിന് സാലറിയുണ്ട്. അത് മുഴുവൻ വീട്ടുകാർക്ക് തനിയെ ഊറ്റാനാണ് ആഗ്രഹം. അത് കുറച്ചൊക്കെ പുള്ളിക്കും അറിയാം.
അതിനിടയിലാണ് എന്നെ ഒരു കമ്പനി ആയി ജയിൻ ചേട്ടന് കിട്ടിയത്. അതു കൊണ്ടുള്ള നന്ദി കൊണ്ടോ, ഒരു പക്ഷേ എന്നോട് തോന്നുന്ന ഇഷ്ടം കൊണ്ടോ.. ഇടയ്ക്ക് അഞ്ഞൂറും ആയിരവും ഒക്കെ എന്റെ കീശയിൽ വെച്ച് തരാറുണ്ട്.
ഞങ്ങൾ ഒന്ന് രണ്ട് ചെറിയ ബൈക്ക് ട്രിപ്പുകൾ ഒക്കെ പോയി, നല്ല വൈബായി തുടങ്ങിയിരുന്നു.
ഒരു ശനിയാഴ്ച ഞാൻ വീട്ടിൽ നിന്ന് പ്രോജക്ട് ആണ് ഇന്റർവ്യൂ ആണ് എന്നൊക്കെ പറഞ്ഞു ചാടി. ജയിൻ ചേട്ടന്റെ ഫ്ലാറ്റിൽ വന്നു.
അന്നേരം പുള്ളിക്കാരന് പുറമേ ഫ്ലാറ്റിൽ വേറെ ഒരാളുകൂടി ഉണ്ടായിരുന്നു. ജയിൻ ചേട്ടന്റെ അങ്കിളാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. ഒരു 65 വയസ് കാണും. അടിമാലിക്ക് അടുത്താണ് അങ്ങേരുടെ സ്ഥലം. ഭാര്യ മരിച്ചു, രണ്ട് പിള്ളേര്..എന്നെക്കാൾ വലിയ പിള്ളേരാണ്. അവര് ഫാമിലിയായി ഗൾഫിൽ സെറ്റിൽലാണ്.
അതുകൊണ്ട് പുള്ളിക്കാരൻ അടിമാലിയിൽ തനിയെ നിന്ന് ബോറടിച്ചാൽ ഇവിടെ വന്ന്, രണ്ടുമൂന്നു ദിവസം നിന്നിട്ടാണ് തിരിച്ചു പോകാറുള്ളത്. നന്നേ കറുത്ത്, അത്യാവശ്യം തടിച്ചു, നല്ല വലിപ്പമുള്ള ഒരു അമ്മാവൻ.