ഞാനറിഞ്ഞ രതി ഭാവങ്ങൾ
കാക്കനാട് 40 വില്ലകൾ അടങ്ങിയ ഒരു ലക്ഷ്വറി വില്ലാ പ്രൊജക്റ്റിനായി സ്ഥലം പണ്ടേ വാങ്ങിയിട്ടുണ്ടായിരുന്നു. നോക്കി നടത്തി വില്ലകൾ പണിതീർത്ത് സമയത്ത് കൊടുക്കാൻ പറ്റുമോ എന്ന് തീർച്ചയില്ലാത്തതിനാൽ അത് മുന്നോട്ട് കൊണ്ടു പോയിരുന്നില്ല.. കല്യാണം കഴിഞ്ഞതോടെ എന്നോട് പറഞ്ഞു
എടാ മരുമോനെ നീ അതൊന്ന് പ്ലാൻ ചെയ്യ്.. ഞാനാ പ്രൊജക്റ്റ് വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നു. നിനക്ക് ധൈര്യമുണ്ടെങ്കിൽ ചെയ്യ്..
ഞാൻ കാക്കനാട് സ്ഥലം പോയി നോക്കി .ചുറ്റും കമ്പിവേലി കെട്ടിയ ഒര് അഞ്ചേക്കർ വരുന്ന പറമ്പ് നവോദയ സ്റ്റുഡിയോയുടെ പുറകിലായി വരും.
ഇൻഫോ പാർക്ക്, കളക്ട്രേറ്റ് , വീഗാലാൻഡ്, കളമശേരി മെഡിക്കൽ കോളേജ്, കിൻഫ്ര എല്ലാം അഞ്ചെട്ട് കിലോമീറ്റർ ചുറ്റളവിലുണ്ട്, യാതൊരു തിരക്കുമില്ലാത്ത ശുദ്ധ ഗ്രാമാന്തരീക്ഷം തുളുമ്പുന്ന സ്ഥലം.. ഇപ്പോൾ കാക്കനാടും പരിസരത്തും റിയൽ എസ്റ്റേറ്റ് പരിപാടി നടത്തുന്ന എൻ്റെയൊരു ബാല്യകാല സുഹൃത്തുണ്ട് മുറാദ് ‘ കുറേ നാളായി അവൻ്റെയൊരു വിവരവുമില്ല.ഞാൻ ശക്തിമരുന്ന് മേടിക്കാറുള്ള അഷറഫിനെ വിളിച്ച് മുറാദിൻ്റെ നമ്പർ മേടിച്ചു. അവൻ്റെ ഓഫീസ് വാഴക്കാല എന്ന് പറയുന്ന സ്ഥലത്താണ്.. ഞാനവിടെയെത്തി അവനെ കണ്ട് പരിചയം പുതുക്കി. പുതിയ പ്രൊജക്റ്റിൻ്റെ കാര്യം അവതരിപ്പിച്ചു.