ഞാൻ ഗന്ധർവ്വനോ രതി ദേവനോ
മ്മ്മ്. ഇവിടെക്കിടന്നുറങ്ങിപ്പോയാ രാവിലെ അമ്മ വന്നുകണ്ടാ അറിയാല്ലോ..
അങ്ങനൊന്നും വരൂല്ല ഏട്ടാ, ഞാൻ കുറച്ചുകഴിയുമ്പോ പൊക്കോളാം . പ്ലീസ്…
പിന്നെ ഞാനൊന്നും പറയാൻ പോയില്ല. അവളേം ചുറ്റിവരിഞ്ഞു കിടന്നു.
അൽപ സമയം കഴിഞ്ഞപ്പോ സുഖകരമായ ആ കിടപ്പിൽ ഞാൻ നിദ്രയെ പുൽകി. അപ്പോളും എന്റെ കൈകൾ അവളെ എന്നിലേക്ക് പുണർന്നമർത്തിയിരുന്നു. ഇനിയൊരിക്കലും ഇവളെ നഷ്ടപ്പെടുത്തില്ലായെന്ന മട്ടിൽ… !!
എന്റെ ദേഹത്തേക്ക് എന്തോ വലിഞ്ഞുകേറുന്നതറിഞ്ഞാണ് ഞാൻ അതിരാവിലെ കണ്ണുതുറക്കുന്നത്.
രാത്രി ഉറക്കത്തിലെപ്പോഴോ ബെഡിലേക്കിറങ്ങിപ്പോയ രമ തിരിച്ചെന്റെ ദേഹത്തേക്ക് കയറിക്കിടന്നതായിരുന്നത്.
നേരം വെളുക്കുന്നതേയുള്ളു. ശരിക്കും വെളിച്ചം വീണു തുടങ്ങുന്നതേ ഉള്ളുവെന്ന് ജനലിൽകൂടിയുള്ള ഇരുണ്ട പ്രകാശം ഓർമിപ്പിക്കുന്നുണ്ടായിരുന്നു.
മുഖമെന്റെ കഴുത്തിലോളിപ്പിച്ചു കിടക്കുന്ന രമയെ കണ്ടപ്പോ എന്തെന്നില്ലാത്ത ഒരു സന്തോഷമെന്നിൽ അലയടിക്കുന്നുണ്ടായിരുന്നു.
ഇടയ്ക്കവൾ മുഖമുയർത്തിയപ്പോൾ പൊടുന്നനെ ഞാൻ കണ്ണടച്ച് ഉറക്കത്തിലെന്നപോലെ കിടന്നു.
എന്റെ മുഖത്തേക്ക് നോക്കുന്നതും എന്നെ ഉണർത്താതിരിക്കാനെന്നപോൽ വളരെ മൃദുവായി കവിളിൽ ഒരു നനുത്ത ചുംബനം നൽകി തിരിച്ചു കഴുത്തിലേക്ക് മുഖം പൂഴ്ത്തുന്നതുമൊക്കെ അറിഞ്ഞുകൊണ്ട് ഉറങ്ങുന്നതായി ഞാൻ നടിച്ചു.