ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ഗന്ധർവൻ – ഏട്ടൻ ഓരോ കുട്ടിയേയും നോക്കുന്നത് കാണുമ്പോ എന്റെ നെഞ്ച് നീറിപ്പുകയുകയായിരുന്നു. എന്നിട്ടും ഇതൊക്കെ തെറ്റാണെന്നു മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഏട്ടനെന്നെ അവോയ്ഡ് ചെയ്യുകയാണെന്ന തോന്നൽ എന്നിലുണ്ടാക്കിയ സങ്കടം എത്രത്തോളമാണെന്ന് പറയാൻ കനിക്കറിയില്ല.
ഇന്ന് രാവിലെ ഏട്ടൻ ആ പെണ്ണിനോട് chat ചെയ്യുന്നത് കണ്ടപ്പോ എനിക്കെന്നെ തന്നെ നഷ്ടമായി. ഞാൻ എന്തൊക്കെയാ പറഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല. അവൾക്ക് വേണ്ടി ഏട്ടനെന്നോട് ചൂടാവുക കൂടി ചെയ്തപ്പോ ഞാൻ മരിച്ചുപോകുന്ന പോലെയാ എനിക്ക് തോന്നിയത്. അതോടു കൂടി ഏട്ടനില്ലാതെ എനിക്ക് ജീവിക്കാൻ
പറ്റില്ലാന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഏട്ടനെന്നെ ഒഴിവാക്കല്ലേ ഒഴിവാക്കിയാൽ സത്യായിട്ടും ഞാൻ ഈ ഭൂമിയിൽ ഉണ്ടാകില്ല..എന്നും പറഞ്ഞവൾ കരച്ചിൽ തുടർന്നപ്പോ എന്ത് ചെയ്യണമെന്നറിയാതെ എന്ത് പറഞ്ഞവളെ ആശ്വസിപ്പിക്കണമെന്നറിയാതെ നിലയില്ലാ കയതിലകപ്പെട്ടവനെപ്പോലെ അലയുകയായിരുന്നു ഞാൻ.
അപ്പോഴും അവളുടെ സ്നേഹത്തിനു മുൻപിൽ ഞാൻ തകർന്നു പോവുകയായിരുന്നു. ഇത് വരെ ഒരു സീരിയസ് റിലേഷനും ഒരു പെണ്ണിനോടും തോന്നാത്ത എനിക്കവളോട് പറഞ്ഞറിയിക്കാൻ സാധിക്കാത്തൊരനുഭൂതി വന്നെന്നിൽ നിറയുകയായിരുന്നു.