ഞാൻ ഗന്ധർവ്വനോ രതി ദേവനോ
അവളെയൊന്ന് നോക്കിയാലോന്നൊരു പ്ലാൻ എനിക്കുണ്ടാർന്നു, ഇനീപ്പോ നീ പറഞ്ഞോണ്ട് നമുക്ക് വേണ്ടാന്നുവെക്കാം. എന്നിട്ട് വേറെ ആരേലും നോക്കാം
അങ്ങനെന്തേലും സംഭവിച്ചുന്നു ഞാൻ അറിഞ്ഞാ സത്യായിട്ടും ഞാൻ പോയി ചാവും !!
അവളുടെ ആ മറുപടിയിൽ ഞാൻ ഞെട്ടിത്തരിച്ചുപോയി, സ്വബോധം വീണ്ടെടുത്ത ഞാൻ ചോദിച്ചു.
എന്താ…. എന്താ നീയിപ്പോ പറഞ്ഞെ. അങ്ങനൊക്കെ പറയണതെന്തിനാ.
ഈ പ്രണയവും കല്യാണവുമൊക്കെ ജീവിതത്തിന്റെ ഭാഗമല്ലേ. അതിനു നീയെന്തിനാ പോയി ചാവുന്നേ?
അവൾ പറഞ്ഞതെന്താന്ന് വ്യക്തമായി മനസിലായെങ്കിലും അതൊന്നുകൂടി ഉറപ്പിക്കാനായിരുന്നു ആ ചോദ്യം.
രമ തലയുയർത്തി എന്റെ മുഖം ഇരുകൈകളാലും പിടിച്ചു എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ചെവിയിൽ പറഞ്ഞു:
ഏട്ടൻ പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും എന്നെ മാത്രമായിരിക്കണം. അല്ലെങ്കി സത്യമായിട്ടും ഞാൻ നേരത്തെ പറഞ്ഞത് തന്നെ ചെയ്യും !!
എന്നിട്ടന്റെ കഴുത്തിലേക്ക് മുഖമമർത്തി കിടന്നു. എനിക്കെന്റെ കാതുകളെ വിശ്വസിക്കാനാവുന്നില്ലായിരുന്നു. ഇതൊക്കെ സത്യമാണോ അതോ സ്വപ്നമാണോ എന്ന് വിശ്വസിക്കാൻ കഴിയാതെ കുറെ നേരം ഞാനാ കിടപ്പു തുടർന്നു.
ഇത്രയും നേരം അവളും അതെ പൊസിഷനിൽ കിടക്കുകയായിരുന്നു. ഇടക്കിടക്കെന്റെ കഴുത്തിൽ ചുണ്ടുകൾ അമർത്തും, എന്നിട്ടതുപോലെ തന്നെ കിടക്കും. എന്റെ മനസിലാ സമയത്തുണ്ടായിരുന്ന ചിന്തകളെന്തൊക്കെയാണെന്നെനിക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല !!