ഞാൻ ഗന്ധർവ്വനോ രതി ദേവനോ
അപ്പോളവളുടെ മുഖത്തെ ദേഷ്യമെന്തിനായിരുന്നെന്നിനിക്ക് മനസിലാവുന്നില്ലായിരുന്നു.
ഓ അവളോ, അവളെന്റെ ഫ്രണ്ടല്ലെ, അതിനിപ്പോ എന്താ കുഴപ്പം ?
ഞാൻ വളരെ മയത്തോട് കൂടി രമയെ അനുനയിപ്പിച്ചവളുടെ മനസിലെന്താണെന്നറിയാൻ പറഞ്ഞു.
ആണോ ?
അതേന്നേ..
അങ്ങനാണേൽ കുഴപ്പില്ല !!
പിന്നെ എങ്ങനാണേലാ കുഴപ്പം ?
പെട്ടന്നവൾ മറുപടി പറയാതെ എന്റെ കോളറിൽനിന്ന് കയ്യെടുത്തു എന്റെ നെഞ്ചിൽ മുഖം പുഴ്ത്തിക്കളഞ്ഞു.
അവളിൽ സാധാരണ കാണാത്ത നാണം ആ ഞൊടിയിടയിൽ അവളുടെ മുഖത്ത് ഞാൻ കണ്ടിരുന്നു.
എന്താ രമേ നീ ഒന്നും പറയാതെ ?
മുഖമെന്റെ നെഞ്ചിൽ നിന്നുയർത്താതെ
ഒന്നുല്ല..!!
ഞാൻ രമയുടെ മുഖം ഇരുകൈകളാലും ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു
ഞാനും പാറും തമ്മിൽ ഇഷ്ടാണെങ്കി എന്താ കുഴപ്പം ?
മാളു ആ ചോദ്യം ഇഷ്ടപ്പെടാത്തപോലെ എന്റെ കൈകളുടെ പിടുത്തം വിടീച്ചു നെഞ്ചിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു
അതെനിക്കിഷ്ടല്ല.. അതോണ്ട് !!
ഇങ്ങനെ ചോദിച്ചാ ഇവൾ സത്യം പറയൂല്ല എന്നുമനസിലായപ്പോ ഞാൻ റൂട്ട് മാറ്റി ചൊറിയൻ മൂഡ് ഓണാക്കി.
അവളെ ഇഷ്ടപ്പെടാതിരിക്കാൻ മാത്രം നീ അവളെ കണ്ടിട്ടുകൂടിയില്ലല്ലോ, പതിയെ ഇഷ്ടപ്പെട്ടോളും.
ഇല്ല എനിക്കിഷ്ടമല്ല !!
അവൾ പിന്നെയും ഭദ്രകാളി മൂഡിലേക്ക് പോകുവാ ന്ന് തോന്നിയപ്പോ ഞാൻ അയഞ്ഞുകൊടുത്തു