ഞാൻ ഗന്ധർവ്വനോ രതി ദേവനോ
എന്തിനാടീ നീയിങ്ങനെ കരയുന്നെ ?
അതിനവൾ ഒരു മറുചോദ്യം ചോദിക്കുവാ ചെയ്തെ..
ഏട്ടനെന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നേ… ?
അതിനെപ്പോളാടി ഞാൻ നിന്നെ അവോയ്ഡ് ചെയ്തേ ?
അതിനവൾ എന്റെ നെഞ്ചിൽ നിന്നും കയറി എന്റെ ദേഹത്തേക്ക് മുഴവനായി കയറിക്കിടന്നുകൊണ്ട് എന്റെ ഷർട്ടിന്റെ കോളറിൽ മൃദുവായി പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു
പിന്നെ ഇ മൂന്നാല് ദിവസം എന്തിനാടാ നീ എന്നോട് മിണ്ടാണ്ട് നടന്നെ.. ? എന്നെക്കാണുമ്പോ എന്തിനാ കാണാത്തപോലെ പോയെ… ?
ഞാൻ എന്തേലും ചോദിക്കുമ്പോൾ മറുപടി പറയാൻ താല്പര്യമില്ലാത്തപോലെ എന്തൊക്കെയോ പറഞ്ഞു ഒഴിവായത് ?.
ഇതൊക്കെ എന്നിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇതൊന്നും ഞാൻ മനഃപൂർവം ചെയ്തതല്ലായിരുന്നു. അതൊക്കെ അറിയാതെ നടന്ന കാര്യങ്ങളായിരുന്നു. ഇതൊക്കെ ഇവളിൽ ഇത്രയും വലിയ സ്വാധീനം ഉണ്ടാക്കി എന്നുള്ളത് എന്നെ ഞെട്ടിച്ചു കളഞ്ഞു.
നീ എന്തൊക്കെയാ രമേ.. ഈ പറയണേ, നിനക്കിതൊക്കെ വെറുതെ
തോന്നുന്നതാ , അല്ലാണ്ട് ഞാനെന്തിനാടി നിന്നെ അവോയ്ഡ് ചെയ്യുന്നേ?
അല്ല.. എനിക്കറിയാം, ആ മറ്റവൾ വന്നേപ്പിന്നെയാ ഇങ്ങനൊക്കെ..
എന്നുപറഞ്ഞു കരച്ചിൽ പിന്നേം തുടങ്ങി
ഏതവൾ , നീ ആരുടെ കാര്യമാ പറയുന്നേ?.
ദേ ഒന്നുമറിയാത്തപോലെ പറയല്ലെട്ടോ, ആ പാറുന്റെ കാര്യമാ പറഞ്ഞേ !!