ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ഗന്ധർവൻ – ഇപ്രാവിശ്യം ഞാൻ ചെല്ലുമ്പോ രമ മാത്രേയുള്ളു ഹാളിൽ. അമ്മ കിച്ചണിലേക്ക് പോയീന്നു തോന്നണു. എന്നാ ഇവളുടെ അടുത്ത് ചൊറിഞ്ഞു രണ്ടെണ്ണം മേടിക്കാന്നോർത്ത് നേരെച്ചെന്ന് അടുത്ത സെറ്റിയേലിരുന്നു. അവളുടെ കയ്യിലിരുന്ന റിമോട്ടിൽ കേറിപ്പിടിച്ചപ്പോ അവൾ ഒരു മൽപ്പിടുത്തതിനും നിൽക്കാതെ റിമോട്ട് എനിക്ക് വിട്ടുതന്നു.
എനിക്ക് അത്ഭുതമായിപ്പോയി. സാധാരണ അവൾ ടീവിക് മുന്നിലിരിക്കുമ്പോ ഞാൻ റിമോട്ട് എന്ന് മിണ്ടിയാ അപ്പൊ അടിതുടങ്ങാറാ പതിവ്. ഇതിപ്പോ റിമോട്ട് എനിക്ക് വിട്ട് തന്നിരിക്കുന്നു. എന്നിട്ട് എന്റെ മുഖത്തോട്ട് ഒരു പ്രത്യേക ഭാവത്തിൽ നോക്കിയിരിപ്പാണ് കക്ഷി. എന്താടി എന്ന് ഞാൻ കണ്ണുരുട്ടി പേടിപ്പിക്കാൻ എന്ന പോലെ ചോദിച്ചപ്പോ ഒന്നുമില്ലെന്ന് ചുമൽകൂച്ചിക്കൊണ്ട് അവൾ ടിവിയുടെ നേരേക്ക് നോക്കിയിരുന്നു.
ഞാൻ സ്പോർട്സ് ചാനൽ വച്ചിട്ടും കക്ഷിക്ക് ഒരു മാറ്റവും ഇല്ല. സാധാരണ ഈ സമയം കൊണ്ട് അമ്മ വന്ന് ഞങ്ങളെ രണ്ടിനേം തല്ലി ഓടിക്കേണ്ട ടൈം ഒക്കെ കഴിഞ്ഞു. ഇവൾക്കെന്താ ഇങ്ങനൊരു മാറ്റമെന്നു എനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ലായിരുന്നു.
പിന്നെ അവിടിരിക്കാനെനിക്ക് തോന്നിയില്ല. അല്ലേലും ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാത്ത സ്ഥലത്തുള്ള ഇരുപ്പ് മടുപ്പാണെന്നു പ്രേത്യേകം പറയണ്ട കാര്യമില്ലല്ലോ.