ഞാൻ ഗന്ധർവ്വനോ രതി ദേവനോ
എന്നാ ഫുഡ് കഴിച്ചേക്കാന്നോർത്ത് ഞാൻ കയ്യും കഴുകി വന്നിരുന്നു , മൊബൈൽ എടുത്ത് നോക്കിയപ്പോ ഷൈനിയുടെ മെസ്സേജ് വന്നുകിടക്കുന്നുണ്ടായിരുന്നു.
ഉറങ്ങിപ്പോയി…. എന്നായിരുന്നു ആ മെസ്സേജ്.
അതിലെനിക്ക് വലിയ നിരാശയൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ സാരമില്ല എന്ന് റിപ്ലേ കൊടുത്തിട്ട് തലയുയർത്തി നോക്കുമ്പോ ചോറുമായിട്ട് രമ വരുന്നുണ്ട്.
കുളിയൊക്കെ കഴിഞ്ഞ് വീട്ടിലിടുന്ന ഒരു ബ്ലൂ ടോപ്പും പാവാടയും ഇട്ടു വരുന്ന എന്റെ പെണ്ണിനെ കണ്ടിട്ടെനിക്ക് കണ്ണെടുക്കാൻ തോന്നുന്നില്ലായിരുന്നു.
ഇതുവരെ അവളെ ഇങ്ങനെ ശ്രദ്ധിക്കാത്തതുകൊണ്ടാകും ആ കണ്ണുകളെന്നെ വല്ലാതെ ആകർഷിക്കുന്നത്.
എന്റെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു അവളുടെ മുഖത്ത് ഒരു ചെറു ചിരിയുമുണ്ട്.
ഫുഡ് എല്ലാം എടുത്ത് വച്ച് ഞാൻ കഴിക്കുന്നതും നോക്കിയിരുന്ന അവൾക്ക് നേരെ ഒരുരുള ചോറ് ഞാൻ നീട്ടിയപ്പോ കൊതിച്ചിരുന്നപോലവൾ എന്റെ കയ്യിൽ നിന്നാ ചോറ് വാങ്ങിക്കഴിച്ചുകൊണ്ട് എന്റെ മടിയിലേക്ക് കയറിയിരുന്നു. എന്നിട്ടെനിക്ക് ചോറ് വാരിത്തരാനും തുടങ്ങി, ഞാൻ തിരിച്ചും. അങ്ങനെ പരസ്പരം ഊട്ടി ഞങ്ങൾ കഴിപ്പുതുടർന്നു.
ഫുഡ് കഴിച്ചു കഴിഞ്ഞു കൈകഴുകിയ ശേഷം അവളുടെ കൂടെ സഹായിച്ചും ഇടക്ക് ചെറിയ കുസൃതികൾ ഒപ്പിച്ചും വൈകുന്നേരം വരെ ഞാൻ സമയം കളഞ്ഞു. വൈകിട്ട് വീണ്ടും കവലയിൽ ജസ്റ്റ് ഒന്നുപോയി തിരിച്ചുവരുമ്പോ ഷൈനി വന്നിട്ടുണ്ടായിരുന്നു.