ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ഷൈനി വന്നതിൽ പിന്നെ രമയും രമയുള്ളോണ്ട് ഷൈനിയും പക്കാ ഡീസന്റ് ആയോണ്ട് കാപ്പിയും കുടിച്ചു ഞാൻ കവലയിലേക്ക് പോയി.
കവലയിൽ ഫ്രണ്ട്സിന്റെ കൂടെ കത്തി വെച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ഉണ്ണാൻ വരുന്നില്ലേന്നുള്ള രമയുടെ ഫോൺ വിളിയിലാണ് സമയമിത്രയുമായി എന്നുള്ള ബോധമെനിക്കുണ്ടായത്. കുറച്ചു കഴിഞ്ഞ് വരാമെന്നു പറഞ്ഞതിന് മറുപടി വരാതെ ഫോൺ കട്ട് ചെയ്തപ്പോ കാന്താരി കലിപ്പ് മൂഡിലാന്നെനിക്ക് മനസിലായി.
ഇനിയും താമസിച്ചാ ചോറിന്റെ കൂടെ നുള്ളലും പിച്ചലുമൊക്കെ എക്കേണ്ടിവരുമെന്നതിനാൽ അധികം അവിടെ ചുറ്റിത്തിരിയാതെ ഞാൻ വീട്ടിലേക്ക് പോയി.
ഞാൻ വീട്ടിലെത്തി ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ടിറങ്ങുമ്പോ ബൈക്കിന്റെ ശബ്ദം കേട്ടിട്ടെന്നോണം രമ വന്നു വാതിൽ തുറന്നിരുന്നു. വാതിൽ തുറന്ന കക്ഷി എന്നെക്കണ്ടതും തിരിഞ്ഞ് വീട്ടിനുള്ളിലേക്ക് തന്നെ കേറിപ്പോയി. ഞാൻ കയറിചെല്ലുമ്പോ ഹാളിലൊന്നും ആരെയും കണ്ടില്ല..
രമേ..… അമ്മ വന്നില്ലേടി…
ഇല്ല ഏട്ടാ…. അമ്മ അമ്മാവന്റെ വീട്ടിലും കൂടി പോയിട്ട് നാളെയെ വരുന്നുള്ളു എന്ന് പറഞ്ഞു.
അമ്മയുടെ ചേട്ടന്റെ വീട് ഏട്ടത്തിയുടെ വീടിന്റെ അടുത്ത് തന്നെയാ, അവിടെപ്പോകുന്ന കാര്യമാ അവൾ പറഞ്ഞേ.
നീ അവിടെ എന്തെടുക്കുവാ, ഷൈനി പോയോ…..
അവൾ വീട്ടിൽ പോയി. വൈകിട്ട് വരാമെന്നു പറഞ്ഞാ പോയെ… ഞാൻ ഏട്ടന് ചോറെടുത്തോണ്ടിരിക്കുവാ..