ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ഞാൻ എണീറ്റ് പ്രഭാതകർമ്മങ്ങളൊക്കെ പെട്ടന്ന് തീർത്തു താഴേക്ക് ചെല്ലുമ്പോ അനിയത്തി അവിടിരുന്നു ഫുഡ് കഴിക്കുന്നുണ്ട്. അപ്പൊത്തന്നെ എന്റെ ചൊറിയൻ മൂഡ് ഓണായി. ഞാൻ പതിയെ ചെന്ന് അവൾ കഴിച്ചോണ്ടിരുന്ന പ്ലേറ്റ് എടുത്ത് അതിൽനിന്നും കഴിച്ചോണ്ട് അപ്പുറത്തെ ചെയറിലിരുന്നു
എന്തിനാടാ എന്റെ പ്ലേറ്റ് എടുത്തേ ?
അനിയത്തിയിൽ ദേഷ്യം..
നീ എന്നെ വിളിക്കാണ്ട് ഒറ്റക്കിരുന്നു കഴിക്കാൻ നോക്കീലേ അതോണ്ട്..
പിന്നേ.. ഉച്ചവരെ കിടന്നുറങ്ങണ നിന്നേം നോക്കി പട്ടിണി കിടക്കാൻ എനിക്ക് വട്ടല്ലേ..
നോക്കിയിരിക്കണം, സ്നേഹമുള്ള അനിയത്തിമാർ അങ്ങനെയാ !!
ഫുഡിന്റെ കാര്യത്തിൽ എനിക്കിച്ചിരി സ്നേഹം കുറവാ, നീ കളിക്കാതെ എന്റെ പ്ലേറ്റ് തിരിച്ചു താ..
അവളെക്കാൾ രണ്ട് വയസ്സിന് മൂത്തതാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.. എടാ പോടന്നൊക്കെയാ അവൾ വിളിക്കുള്ളൂ.., പിന്നെ എനിക്കും കുഴപ്പമില്ലാത്തോണ്ട് ഞാൻ ഒന്നും പറയാറില്ല.
ഈ പ്ലേറ്റ് ഞാൻ തരൂല്ല.. നീ വേണെങ്കി അടുക്കളേൽ പോയി വേറെ പ്ലേറ്റ് എടുത്ത് കഴിക്ക് !
നീ പോയി എടുക്ക്, ഇത് ഞാൻ എടുത്ത പ്ലേറ്റാ.. ഇത് മേടിക്കാൻ എനിക്കറിയാം !
എന്നും പറഞ്ഞു അവൾ എണീറ്റ് എന്റെ പുറകിൽ വന്ന് പുറകിലൂടെ കയ്യിട്ട് പ്ലേറ്റ് എടുക്കാൻ ശ്രമം നടത്തി, ഞാൻ പ്ലേറ്റിൽ മുറുകെ പിടിച്ചിരുന്ന കാരണം അവൾക്ക് പെട്ടെന്ന് അങ്ങനെ എടുക്കാൻ സാധിക്കില്ലായിരുന്നു.