നിന്നെ എനിക്ക് വേണം
“ഓ എനിക്കെങ്ങും പോവണ്ട.. നിങ്ങൾ ചേച്ചിയും അനിയനും കൂടി പോയാൽ മതി. ഇനി അതുണ്ടാക്കി താ ഇതുണ്ടാക്കി താ എന്നൊക്കെ പറഞ്ഞു വാ…”
കെറുവ് കാട്ടി അകത്തേക്ക് കയറിപ്പോയ രേവതിയെ ബൈക്ക് സ്‌റ്റാൻഡിൽ ഇട്ടു ഓടി വന്ന രമേഷ് ചുറ്റിപ്പിടിച്ചു കൊഞ്ചിച്ചു.
“അയ്യേ…അമ്മേം ചേച്ചിയേം എല്ലാടത്തും കൊണ്ടോവാൻ അല്ലെ ഞാൻ…അയിന് ഇത്രേം കുശുമ്പോ…”
രേവതിയുടെ കവിളിൽ അവൻ പിച്ചി കളിയാക്കിയപ്പോൾ മറച്ചു പിടിച്ച ചിരി അവളിൽ നിന്ന് പിടിവിട്ടു പുറത്തേക്ക് വന്നു.
“അവനെ ഇത്രേം സന്തോഷായിട്ട് കണ്ടിട്ടില്ല അല്ലെ ഏട്ടാ…”
“ഹ് രമയും ഒന്ന് ചിരിച്ചുകാണുന്നത് ഇപ്പോഴാ…ആ പ്രസരിപ്പ് ഒക്കെ തിരിച്ചെത്തുന്നപോലെ…”
രാത്രി ദേവനോടൊപ്പം കിടന്ന രേവതി ഇന്നത്തെ കാര്യങ്ങൾ ഓർത്തു പറഞ്ഞു.
രണ്ട് ദിവസം നീ എവിടെ ആയിരുന്നു…ഞാൻ വിളിച്ചിട്ട് നീ എന്താ ഫോൺ എടുക്കാഞ്ഞേ…”
പിറ്റേന്ന് ക്ലാസ്സിൽ എത്തിയ രമേഷിനെ ഇന്റർവെല്ലിന് ജീന പുറത്തേക്ക് കൊണ്ട് വന്നു.
രാവിലെ വന്ന നേരം മുതൽ അവൻ ജീനയെ നോക്കാനോ മിണ്ടാനോ നിൽക്കാതെ മാറി നടക്കുകയായിരുന്നു.
സഹികെട്ട് ഉച്ചയ്ക്കുള്ള ഇന്റർവെല്ലിന് അവന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടവൾ പുറത്തേക്ക് വന്നിട്ട് ചോദിച്ചുകൊണ്ടിരുന്നു.
അവളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാമായിരുന്നെങ്കിലും അവളോട് അത് പറയണോ വേണ്ടയോ എന്നുള്ള ചിന്തയിൽ കുഴങ്ങുകയായിരുന്നു രമേഷ്.