നിന്നെ എനിക്ക് വേണം
“പൾസർ….!!!
കറുപ്പ് ആണല്ലോ…”
ടാങ്കിന് മുകളിൽ പേരിലൂടെ കയ്യോടിച്ചു കൊണ്ടവൾ അവനോടു ചോദിച്ചു.
“എന്ത് പറ്റി ചേച്ചിക്ക് കറുപ്പ് ഇഷ്ടോല്ലേ…”
അവളുടെ നോട്ടം കണ്ട രമേഷിന് സന്ദേഹം.
“എനിക്ക് ഇഷ്ടപ്പെട്ടെടാ ചെക്കാ…
…..രണ്ടീസം മുകളിൽ കയറി നീ അടയിരുന്നപ്പോൾ ഞാനാ അച്ഛനോട് പറഞ്ഞെ എങ്ങനേലും ഒരു ബൈക്ക് നോക്കാൻ…ന്നാലും ഇത് പുതിയത് പോലുണ്ടല്ലോടാ…”
“അതിനു ഇതധികം ഓടിയിട്ടില്ലേച്ചി…
…….ചേച്ചി കേറ്….ഒന്ന് കറങ്ങണോ നമുക്ക് ബൈക്കിൽ…”
“അയ്യട അധികം കറക്കോന്നുമില്ല…എനിക്കും പേടിയാ.. പിന്നെ ഇതിപ്പോൾ ഇങ്ങനെയൊരാവശ്യം വന്നോണ്ടാ…”
“ഓഹ് ശെരി ചേച്ചി ഇപ്പൊ കേറ്…”
“എങ്ങനെയാടാ…”
സാരി ഒന്ന് കയ്യിൽ കോർത്ത് പിടിച്ചു എങ്ങനെ കയറുമെന്ന ചിന്തയിൽ രമ നിന്നു.
“ചേച്ചി ഇവിടെ കാല് ചവിട്ടി ഒരു സൈഡിലേക്ക് കാലിട്ടിരുന്നോ….
ഇന്നാ ഇവിടെ മുറുക്കി പിടിച്ചു കേറി ഇരുന്നോ…”
രുയുടെ വലത്തേ കൈ എടുത്തു തന്റെ തോളിലേക്കു അവൾക്ക് സപ്പോർട്ടിനു വേണ്ടി അവൻ വച്ച്കൊടുത്തു. അവന്റെ തോളിൽ മുറുകെ പിടിച്ചു ഉയർന്ന രമ ഒന്നാടി ബൈക്കിലേക്ക് ചരിഞ്ഞു ഇരുന്നു.
“ഹോ ഒന്ന് കയറാൻ തന്നെ എന്ത് പാടാ….ഇനി ഞാൻ എങ്ങാനും ഉരുണ്ടു വീഴുമോടാ…”
അവന്റെ തോളിൽ പിടിച്ചു ഇരിക്കാൻ അവളൊന്നു ബുദ്ധിമുട്ടി. അത് കണ്ട രമേഷ് തോളിൽ ഇരുന്ന അവളുടെ കയ്യെടുത്തു തന്റെ വയറിലൂടെ ചുറ്റിച്ചു.
അവളുടെ നെഞ്ച് അവന്റെ പുറത്തു ചാഞ്ഞു.