നിന്നെ എനിക്ക് വേണം
“എന്തിനാ ഇപ്പോ ബൈക്ക്, അതൊന്നും വേണ്ട…എനിക്ക് പേടിയാ…”
കേട്ടനിമിഷം തന്നെ രേവതി തന്റെ പ്രതിഷേധം അറിയിച്ചു.
അതോടെ രമേഷ് ദയനീയമായി രമയെ നോക്കി.
“നിനക്ക് ഇപ്പോൾ എന്തിനാ ബൈക്ക്….ബസിൽ പോയാൽ പോരെ…”
ദേവൻ രേവതിയെ ഒന്ന് നോക്കിയിട്ട് രമേഷിനോട് ചോദിച്ചു.
“അച്ഛാ…അവനൊരു ബൈക്ക് ഉണ്ടായിരുന്നേൽ എനിക്കും ബാങ്കിൽ പോവാനും വരാനും സുഖമായേനെ…ബസിലെ ഇടിയും തിരക്കും ഒന്നും കൊള്ളേണ്ടല്ലോ…”
രമ പ്രതീക്ഷയോടെ ദേവനെ നോക്കി കെഞ്ചുന്നപോലെ പറഞ്ഞു.
“അതിനിപ്പോ എത്ര വരും എന്ന് വെച്ചാ…”
രേവതി വീണ്ടും ഉച്ചത്തിൽ ആലോചിച്ചു.
“എന്റെ സേവിങ്‌സ് കുറച്ചുണ്ടല്ലോ അതെടുക്കാം…”
“അത് വേണോ മോളെ…”
ദേവൻ രമയോട് ചോദിച്ചു.
“ഒരാവശ്യത്തിന് എടുത്തില്ലെങ്കിൽ പിന്നെന്തിനാ അച്ഛാ..”
എല്ലാം കേട്ട് നിശബ്ദനായി ഇരിക്കുന്ന രമേഷിന്റെ മേലെ ആയിരുന്നു അത് പറയുമ്പോൾ രമയുടെ കണ്ണുകൾ.
“ഡാ രമേഷേ… മതി കള്ളപ്പനിയും പിടിച്ചു കിടന്നത്…രണ്ടു ദിവസമായില്ലേ…
താഴേക്ക് വാ അച്ഛൻ വിളിക്കുന്നുണ്ട്..”
രേവതി കട്ടിലിൽ കിടന്നിരുന്ന രമേഷിന്റെ അരികിൽ വന്നിരുന്നു കുസൃതിയോടെ പറഞ്ഞു.
പതിയെ എഴുന്നേറ്റു രേവതിയെ നോക്കിയ രമേഷിന്റെ മുടിയിലൂടെ രേവതി കയ്യോടിച്ചു.
“താഴേക്ക് വാടാ വാശിക്കാരാ…”
കവിളിൽ ഒന്ന് പിച്ചിയിട്ട് രേവതി താഴേക്ക് പോയി.