നിന്നെ എനിക്ക് വേണം
മാറിൽ കിടന്നു കരയുന്ന രമേഷിനെ നെഞ്ചോടടുപ്പിച്ചു തഴുകി ആശ്വസിപ്പിക്കുമ്പോഴും രമയുടെ കണ്ണുകളും നിറഞ്ഞൊഴുകകയായിരുന്നു.
“അവരെ പേടിച്ചാ നീ പഠിപ്പ് നിർത്താൻ പോണേ…
അത്രയ്ക്കും ധൈര്യല്ലാത്തോളാന്റെ രമേഷ്… ഒന്നുല്ലേലും ഒരു പോലീസാരന്റെ മോനല്ലേ,…”
അവന്റെ മുഖം പിടിച്ചുയർത്തി തന്റെ കണ്ണീര് കഷ്ടപ്പെട്ടു ഒളിപ്പിച്ചുകൊണ്ട് രു അവനോട് ചോദിച്ചു.
“എനിക്കറിയില്ല ചേച്ചി…..കേട്ട് കേട്ട് ഇപ്പോ എനിക്കും ഉറപ്പിച്ചു പറയാൻ കഴിയണില്ല….”
കരഞ്ഞു ചുവന്നു കലങ്ങിയ കണ്ണും മുഖവുമായി അവളെ നോക്കിയ രമേഷിനോട് അവൾക്ക് പറയാൻ ഉത്തരം ഉണ്ടായിരുന്നില്ല.
“എന്താ നീ ഒന്നും കഴിക്കാത്തെ.. വിശപ്പില്ലെ…”
അത്താഴത്തിന് ഇരിക്കുമ്പോഴായിരുന്നു എന്തോ ആലോചിച്ചിരുന്ന രമേഷിനെ നോക്കി ദേവൻ ചോദിച്ചത്,
ദേവന്റെ ചോദ്യത്തിൽ ഭക്ഷണത്തിൽ വിരലിട്ടിളക്കി കൊണ്ടിരുന്ന രമയും ഞെട്ടി…”
“വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ ഇവന്റെ മുഖത്തിനൊരു വാട്ടം,… ഇവനു മാത്രമല്ല പെണ്ണിനും ഉണ്ട്…”
ദേവന്റെ പ്ലേറ്റിലേക്ക് തോരൻ വിളമ്പുന്നതിനിടയിൽ രമയെയും രമേഷിനെയും മാറി മാറി നോക്കിക്കൊണ്ട് രേവതിയും കൂട്ടിച്ചേർത്തു.
“അച്ഛാ…എനിക്ക്..എനിക്കൊരു ബൈക്ക് വാങ്ങി തരുവോ…”
രമേഷ് ദേവനോട് ചോദിച്ചു.. അപ്പോഴും അവന്റെ തല കുനിഞ്ഞുതന്നെ ഇരുന്നു.