നിന്നെ എനിക്ക് വേണം
“എന്നാലും രമേഷേ…നീ ക്ലാസ് കട്ട് ചെയ്തു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുവോ…
ഏതാടാ ഈ അവൾ ആ ജീന തന്നെ ആണോ…?”
രമയുടെ മുഖത്ത് ആകാംഷ. ചോദ്യത്തിൽ ഒളിപ്പിക്കാൻ കഴിയാതെ താഴ്ന്നുപോയ അവന്റെ മുഖത്ത് ഒരു ചമ്മൽ അവൾ കണ്ടു.
“കട്ട് ചെയ്ത് എങ്ങോട്ടാ രണ്ടും കൂടെ പോയെ…വല്ല സിനിമയ്ക്കും ആണോടാ…”
രമ ഒന്ന് ചുഴിഞ്ഞു നോക്കി മൂളിയ ശേഷം പയ്യെ സോഫയിലേക്ക് ചാഞ്ഞു.
“ഏയ്…സിനിമക്കൊന്നും പോയില്ല….
….ഉച്ച കഴിഞ്ഞുള്ള പീരീഡ് ബോർ ആണെന്ന് അവൾ പറഞ്ഞു,
അവൾ കേറുന്നില്ല കൂട്ടിനു എന്നോടും കേറണ്ടാന്ന് പറഞ്ഞു, ഞാൻ കുറെ
പറഞ്ഞതാ കട്ട് ചെയ്യണ്ടാന്നു, അവൾ സമ്മതിച്ചില്ല…
പിന്നെ ടൗണിൽ വന്നു റൗണ്ടിൽ കുറച്ചു നേരം നടന്നു,…അവൾ വന്നിട്ട് ഇവിടൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല, പിന്നെ പായസം കുടിക്കണം എന്ന് പറഞ്ഞു എന്നേം വലിച്ചോണ്ട് പോയി….
അവളൊരു പയാസപ്രാന്തിയ…..
അവിടുന്ന് മൂക്കു മുട്ടെ പായസം കഴിച്ചിട്ടാ പിന്നെ വീട്ടിലേക്ക് പോന്നേ…”
“ഉം…അല്ലേൽ പായസം വെച്ചാൽ കുടിക്കാത്ത ചെക്കനാ ഇപ്പോൾ കൂട്ടുകാരീടെ കൂടെ പായസം കുടിക്കാൻ പോയെക്കുന്നെ…”
രമ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ചേച്ചി വേറെ ആരോടും പറയല്ലേ…”
അവൻ സന്ദേഹത്തോടെ രമയെ നോക്കി. [ തുടരും ]