നിന്നെ എനിക്ക് വേണം
“ജീന ബോംബെയിലാ ജനിച്ചു വളർന്നെ….ഇവിടെ ഡിഗ്രി ചെയ്യണം എന്ന് പറഞ്ഞപ്പോൾ അവളുടെ പരെന്റ്സ് ഇങ്ങോട്ടു അയച്ചതാ…”
“ആഹാ ബോംബെകാരിയാണോ എങ്കിൽ കുറച്ചു പൊടിക്കൈ ഒക്കെ കയിൽ കാണും…ഒന്ന് സൂക്ഷിച്ചോ ചെക്കാ…”
രമ ചിരിയോടെ അവനെ നോക്കി പറഞ്ഞപ്പോൾ അവൻ പുരികം കോട്ടി അവളെ കണ്ണുരുട്ടികാട്ടി.
ലാബിലും ക്ലാസ്സിലും ജീന രമേഷിനെ ചുറ്റി നടന്നു. അവനെ ഒരു നിമിഷം പോലും ഒതുങ്ങിയിരിക്കാൻ ജീന സമ്മതിച്ചിരുന്നില്ല. അവളെവിടെ തിരിഞ്ഞാലും അവൾ അവനെ കൂടെ കൂട്ടി.
വെളുത്തു ഒതുങ്ങിയ ശരീരത്തിൽ കാലം കാട്ടിയ മാന്ത്രികത നിറഞ്ഞ അതിസുന്ദരി ആയിരുന്നു ജീന, ചുരുണ്ട് മെടഞ്ഞു പുറം മറച്ചു കിടക്കുന്ന അല്പം ചെമ്പിച്ച ഇടതൂർന്ന മുടിയും, അഴകളവുകളാൽ ഒത്തിണങ്ങിയ ഷേപ്പ് ഉള്ള ശരീരവും ഓവൽ മുഖവും നീണ്ട മൂക്കും അതിനു താഴെ വരച്ചുവെച്ച പോലുള്ള ചുണ്ടുകളും, വെണ്ണപോലുള്ള കഴുത്തും നെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന ഉരുണ്ട മാറിടവും വീണപോലെ അഴകൊത്ത പിന്ഭാഗവും,
അവളെ ക്ലാസ്സിലെ മാത്രം ഒതുക്കാതെ കോളേജിലെ തന്നെ സ്വപ്നസുന്ദരിയാക്കി മാറ്റി.
സീനിയേഴ്സ് അടക്കം അവളുടെ ഒരു കടാക്ഷത്തിനായി അവളുടെ ചുറ്റും ഉപഗ്രഹങ്ങളെപ്പോലെ പാറിനടക്കാൻ തുടങ്ങിയപ്പോഴും അവൾ ഇതിലൊന്നും കുലുങ്ങാതെ നടന്നു.
എന്നാൽ ജീനയുടെ ആരാധകർക്ക് അവളുടെ ഒപ്പം സദാ നടക്കുന്ന രമേഷിന് ഒരു കരടായി വളരുകയായിരുന്നു.